ബീഹാറിൽ മഹാവിജയം നേടി എൻഡിഎ
പട്ന : ബിഹാർ തിരഞ്ഞെടുപ്പിൽ എക്സിറ്റ് പോൾ പ്രവചനങ്ങളെ പോലും മറികടന്ന് എൻഡിഎക്ക് വൻ വിജയം. ബിജെപി, ജെഡിയു സഖ്യം 202 സീറ്റുകൾ നേടി. കോൺഗ്രസ്, ആർജെഡി സഖ്യം 34ൽ ഒതുങ്ങി. കോൺഗ്രസിനു രണ്ടക്ക സംഖ്യ തികയ്ക്കാൻ കഴിഞ്ഞില്ല. രണ്ടു ഘട്ടങ്ങളിലായി നടത്തിയ തിരഞ്ഞെടുപ്പിൽ ഏറ്റവും ഉയർന്ന പോളിങ്ങാണു നടന്നത്. തൊഴിൽ യോജന പദ്ധതിയിലൂടെ സ്ത്രീകൾക്ക് 10,000 രൂപ വീതം നൽകിയത് എൻഡിഎക്ക് അനുകൂലമായി. നഗര, ഗ്രാമീണ മേഖലകളിൽ എൻഡിഎ കരുത്ത് കാട്ടി.

Post a Comment
0 Comments