പിടിച്ചുപറി : യുവാവ് അറസ്റ്റിൽ
കോഴിക്കോട് : മൊബൈൽ ഫോൺ പിടിച്ചുപറിച്ച് കൊണ്ടുപോയ യുവാവ് പിടിയിൽ. മലപ്പുറം ഐക്കരപ്പടി സ്വദേശി മലക്കാട്ട് വീട്ടിൽ മുഷ്താക്ക് അലി (22) യെയാണ് കസബ പോലീസ് പിടികൂടിയത്.
ചേളന്നൂർ സ്വദേശിയായ പ്ലസ് വൺ വിദ്യാർത്ഥിയും സുഹൃത്തും കൂടി മാനാഞ്ചിറ ഭാഗത്ത് നിന്നും പാളയം ഭാഗത്തേയ്ക്ക് നടന്ന് പോകുന്ന സമയം കോട്ടപറമ്പ് ഹോസ്പിറ്റലിന് മുൻവശം വെച്ച് സമീപത്തുള്ള ബാറിൽ നിന്നും ഇറങ്ങിവന്ന പ്രതി വിദ്യാർത്ഥിയുടെ കയ്യിൽ ഉണ്ടായിരുന്ന ഐ ഫോൺ പിടിച്ചുപറിച്ച് കൊണ്ടുപോകുകയായിരുന്നു. തുടർന്ന് വിദ്യാർത്ഥിയുടെ പരാതിയില്‍ കസബ പോലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയും, പ്രതിയെ കസബ പോലീസ് സബ്ബ് ഇൻസ്പെക്ടർ രാജേന്ദ്രൻ, CPO ഷിംജിത്ത്, രാഹുൽ എന്നിവർ ചേർന്ന് കോഴിക്കോട് പുതിയ സ്റ്റാന്റെിന് പരിസരത്ത് വെച്ച് കസ്റ്റഡിലെടുക്കുകയുമായിരുന്നു. പ്രതിക്ക് കോഴിക്കോട് സിറ്റിയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി പിടിച്ചുപറിയ്ക്കും, പൊതുസ്ഥലത്ത് വെച്ച് കഞ്ചാവ് വലിച്ചതിനും, മദ്യപിച്ച് വാഹനമോടിച്ചതിനും മറ്റുമായി നിരവധി കേസുകൾ നിലവിലുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.

Post a Comment
0 Comments