Responsive Ad

യുവതിയും യുവാവും ഒരേ കയറിൽ ജീവനോടുക്കി



കോഴിക്കോട്: മാമ്പിലാട്ടെ ആളൊഴിഞ്ഞ പറമ്പിലെ കശുമാവിൽ യുവാവിനെയും യുവതിയെയും ഒരേ കയറിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുറ്റ്യാടി കള്ളാട് പഞ്ചാരപ്പറമ്പത്ത് ചാത്തൻകണ്ടി അജേഷ് (32), പേരാമ്പ്ര കുയിമ്പിൽ തട്ടാൻകണ്ടി ശരണ്യ (30) എന്നിവരാണ് മരിച്ചത്.

ചൊവ്വാഴ്ച രാവിലെ പുതിയ വീട് വൃത്തിയാക്കാൻ പോകുന്നു എന്ന് പറഞ്ഞാണ് ശരണ്യ വീട്ടിൽ നിന്നും ഇറങ്ങിയത്. എന്നാൽ നേരം വൈകിയിട്ടും തിരിച്ചെത്താത്തതിനെത്തുടർന്ന് ബന്ധുക്കൾ പേരാമ്പ്ര പൊലീസിൽ പരാതി നൽകുകയായിരുന്നു. മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മാമ്പിലാട്ടെ പറമ്പിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. വിവാഹിതയായ ശരണ്യയ്ക്ക് രണ്ട് മക്കളുണ്ട്. അജേഷ് അവിവാഹിതനാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍