Responsive Ad

ഷിഗല്ല രോഗബാധയെ തുടർന്ന് ബാലിക മരിച്ചു


കോഴിക്കോട്  : കുറ്റിക്കാട്ടൂർ ആനക്കുഴിക്കര സ്വദേശിയായ മൂന്നര വയസുകാരി ഷിഗല്ല രോഗബാധയെ തുടർന്ന് മരിച്ചു. കഴിഞ്ഞ ഞായറാഴ്ചയാണ് കുട്ടി മരിച്ചത്. 
കുട്ടി പഠിച്ചിരുന്ന അങ്കണവാടിയിലെ മൂന്ന് കുട്ടികൾക്ക് സമാനമായ രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇവരിൽ ഒരാളെ കോഴിക്കോട് മെഡിക്കൽ കോളേജിലും മറ്റ് രണ്ട് കുട്ടികളെ സ്വകാര്യ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. കൂടാതെ ആനക്കുഴിക്കര പ്രദേശത്ത് അഞ്ച് പേർക്ക് കൂടി രോഗലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
സംഭവത്തെ തുടർന്ന് ആരോഗ്യവകുപ്പ് അടിയന്തര ഇടപെടലുകൾ ആരംഭിച്ചു. രോഗം എങ്ങനെ പടർന്നുവെന്ന കാര്യം പരിശോധിച്ചുകൊണ്ടിരിക്കുകയാണ്.

ഷിഗല്ല രോഗലക്ഷണങ്ങൾ: വയറിളക്കം, പനി, വയറുവേദന, ഛർദ്ദി, ക്ഷീണം, രക്തം കലർന്ന മലം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.

രോഗം പകരുന്നത് എങ്ങനെ: ഷിഗല്ല ബാക്ടീരിയ മൂലം ഉണ്ടാകുന്ന ഈ രോഗം പ്രധാനമായും മലിനജലവും കേടായ ഭക്ഷണവുമാണ് പകർച്ചയ്ക്ക് കാരണമാകുന്നത്. രോഗാണു കുടലിനെ ബാധിക്കുന്നതിനാൽ ചിലരിൽ രക്തം കലർന്ന മലവും കാണപ്പെടാം.
ജാഗ്രത ആവശ്യമാണ്: രോഗലക്ഷണങ്ങൾ സാധാരണയായി 2 മുതൽ 7 ദിവസത്തിനുള്ളിൽ പ്രകടമാകും. ചിലർക്കിത് കൂടുതൽ ദിവസങ്ങൾ നീണ്ടുനിൽക്കാനും ചിലർക്കു ലക്ഷണങ്ങൾ കാണിക്കാതിരിക്കാനും സാധ്യതയുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍