Responsive Ad

ഇറാൻ മിസൈലുകൾ ഇസ്രയേലിൽ വൻ നാശം വിതച്ചു

ടെൽഅവീവ് : ജറുസലേമിലെ ജനവാസ കേന്ദ്രത്തിൽ ഇറാൻ തൊടുത്ത ബാലിസ്റ്റിക് മിസൈൽ നേരിട്ട് പതിച്ചതോടെ വലിയ അപകടം ഉണ്ടായി. 9 പേർ കൊല്ലപ്പെടുകയും 40 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 
ഇറാൻ്റെ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ ഇസ്രയേലിലെ ജറുസലേമിൽ സിനഗോഗ് തകർന്നു. ആയത്തുള്ള അലി ഖമനേയിയുടെ മരണത്തിന് പ്രതികാരമായി നടത്തിയ ആക്രമണത്തിൽ 9 പേർ കൊല്ലപ്പെടുകയും 40 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. 
അമേരിക്കൻ-ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ആയത്തുള്ള അലി ഖമനേയിയുടെ മരണത്തിന് പ്രതികാരമായി ഇറാൻ നടത്തുന്ന 'ഓപ്പറേഷൻ ട്രൂ പ്രോമിസ്' എന്ന സൈനിക നീക്കത്തിന്റെ ഭാഗമായാണ് ഈ ആക്രമണം. നിലവിലെ സാഹചര്യത്തിൽ ഇസ്രായേലിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിക്കുകയും പഠനം ഓൺലൈൻ വഴിയാക്കുകയും ചെയ്തിട്ടുണ്ട്. തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് കണ്ടെത്താൻ അത്യാധുനിക ഉപകരണങ്ങൾ ഉപയോഗിച്ച് രക്ഷാപ്രവർത്തനം തുടരുകയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍