Responsive Ad

ദുരിതങ്ങൾക്കിടയിൽ കോഴിക്കോട് മെഡിക്കൽ കോളേജ്


കോഴിക്കോട് : ഒരു ഭാഗത്ത് ഡോക്‌ടർമാരുടെ സമരം, സേവനം ലഭിക്കാതെ രോഗികൾ, മറു ഭാഗത്ത് വെള്ളം തേടി നെട്ടോടമോടുന്ന രോഗികളും കൂട്ടിരിപ്പുകാരും. രോഗികളുടെ ആധിക്യവും സൗകര്യങ്ങളുടെ കുറവും കാരണമുള്ള പ്രശ്നങ്ങൾക്കിടയിലേക്കാണ് 
കുടിവെള്ള ക്ഷാമം കൂടി എത്തിയത്. മെഡിക്കൽ കോളജ് ഓഫിസുകൾ, മാതൃശിശു സംരക്ഷണ കേന്ദ്രം, കാഷ്വാലിറ്റി, സൂപ്പർ സ്പെഷ്യാലിറ്റി, വാർഡുകൾ തുടങ്ങിയ വിഭാഗങ്ങളിലായി ആയിരക്കണക്കിന് ആളുകളാണ് കഴിയുന്നത്. ഇവർക്കൊപ്പം കൂട്ടിരിപ്പുകാരും കൂടിയാകുന്നതോടെ ദുരിതം പാരമ്യത്തിലെത്തും. 
 
. പൈപ്പ് പൊട്ടി, ജലവിതരണം നിലച്ചു

ജലക്ഷാമം കാരണം വലയുകയാണ് കോഴിക്കോട് മെഡിക്കൽ കോളേജ്, ഇന്നും വെള്ളമില്ല. ചൊവ്വാഴ്‌ച ഉച്ച മുതലാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ കുടിവെള്ള ക്ഷാമം തുടങ്ങിയത് കുറ്റിക്കാട്ടൂരിൽ വാട്ടർ അതോറിറ്റിയുടെ ജലവിതരണ പൈപ്പ് പൊട്ടിയതാണ് വെള്ളം മുടങ്ങാൻ കാരണം. ഇതോടെ രോഗികളും കുട്ടിരിപ്പുകാരും ഉൾപ്പെടെ ആയിരക്കണക്കിന് ആളുകളാണ് വലിയ ദുരിതത്തിലായത്. ഇന്നലെ രാവിലെ പ്രശ്‌നം പരിഹരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും പൈപ്പിൽ വെള്ളമെത്താതായതോടെ ആയിരക്കണക്കിന് രോഗികൾ പ്രതിസന്ധിയിലായി. വല്ലപ്പോഴും ടാങ്കറിലെത്തിക്കുന്ന വെള്ളം രോഗികളുടെ പ്രാഥമിക കാര്യങ്ങൾക്ക്
പോലും തികയുന്നില്ല എന്നാണ് കൂട്ടിരിപ്പുകാരുടെയും പരാതി ഒരു ബക്കറ്റ് വെള്ളം കൊണ്ടാണ് പലരും ബാത്റൂമിൽ പോകുന്നത്. ആ
വെള്ളത്തിനായി നെട്ടോട്ടമോടുകയാണെന്നും കൂട്ടിരിപ്പുകാർ പറയുന്നു. ഒരു ബക്കറ്റ് വെള്ളത്തിനായി പിടിവലിയാണ് നടക്കുന്നത്.
ശുചിമുറികളിൽ നിന്നു ദുർഗന്ധം വമിച്ചു. ടാങ്കറിൽ വെള്ളം എത്തിച്ചെങ്കിലും രോഗികളുടെ ദുരിതത്തിന് അറുതിയായില്ല. ബക്കറ്റ് വാങ്ങി അതിൽ വെള്ളം വാർഡുകളിലെത്തിച്ചും പുറത്തുനിന്ന് കുടിവെള്ളം വില കൊടുത്തു പലരും പ്രാഥമിക കാര്യങ്ങൾ തന്നെ നിർവഹിച്ചത്. പൈപ്പ് ലൈൻ പണി നടക്കുന്നതറിഞ്ഞിട്ടും ആയിരക്കണക്കിന് രോഗികൾ എത്തുന്ന ആശുപത്രിയിൽ ബദൽ സൗകര്യമൊരുക്കാത്തതാണ് പ്രതിസന്ധിയായത് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഒപ്പം ആശുപത്രി ജീവനക്കാരും വലയുകയാണ്. 

I

. ശുചീകരണം മുടങ്ങി

വെള്ളം ഇല്ലാത്തതിനാൽ മെഡിക്കൽ കോളജിലെ വിവിധ വിഭാഗങ്ങളിൽ ശുചീകരണം മുടങ്ങി വെള്ളം ഇല്ലാത്തതിനാൽ ലാബ് പരിശോണധനകളും മുടങ്ങി വിവിധ രോഗങ്ങൾക്ക് ചികിത്സ തേടിയവരോട് ഫലം വാങ്ങാൻ പിന്നീട് എത്താനായിരുന്നു നിർദേശം. കുപ്പികളിലും ബക്കറ്റുകളിലുമായി കുടിവെള്ളം ശേഖരിച്ച് വാർഡുകളിൽ എത്തിക്കാൻ രോഗികൾക്കൊപ്പം ഉണ്ടായിരുന്നവർ പ്രയാസപ്പെടുന്ന കാഴ്ചയും കാണാമായിരുന്നു.

. വില്ലനായത് കലുങ്ക് നിർമാണം

കുറ്റിക്കാട്ടൂരിൽ കലുങ്ക് പ്രവൃത്തിക്കിടെയാണ് ജല അതോറിറ്റിയുടെ വിതരണ പൈപ്പ് പൊട്ടിയത്. 700 കാസ്‌റ്റ് അയേൺ പൈപ്പാണ് ഇവിടെ തകർന്നത്. ഇതോടെ കോഴിക്കോട് മെഡിക്കൽ കോളജിൽ മാത്രമല്ല, സമീപ പ്രദേശങ്ങളിലും കുടിവെള്ള വിതരണം മുടങ്ങി ആയിരക്കണക്കിനു കുടുംബങ്ങളെയാണ് ഇത് പ്രയാസത്തിലാക്കിയത്. ആദ്യം പൊട്ടിയ പൈപ്പ് നന്നാക്കിയെങ്കിലും സമീപത്തെ മറ്റൊരു പൈപ്പിലും ചോർച്ച കണ്ടെത്തിയതാണ് കൂടുതൽ പ്രതിസന്ധി സൃഷ്‌ടിച്ചത്. ഇതിൻ്റെ പ്രവൃത്തികൾ നടക്കുകയാണ്

. ഡോക്ടർമാരുടെ സമരം

രോഗികളുടെ തിരക്ക് കാരണം വലയുന്ന ആശുപത്രിയിൽ മറ്റൊരു പ്രതിസന്ധിയായി ഡോക്‌ടർമാരുടെ സമരവും തുടരുന്നു ചികിത്സ ലഭിക്കുന്നില്ലെന്ന് അറിഞ്ഞതോടെ ഒപിയിൽ എത്തുന്ന രോഗികളും എണ്ണത്തിലും വലിയ കുറവുണ്ട്. പലരും മടങ്ങിപ്പോവുകയും ചെയ്തു. സമരം തുടങ്ങുന്നതിനു മുൻപ് ശരാശരി നാലായിരത്തോളം രോഗികൾ എത്തിയിരുന്നെങ്കിൽ സമരം തുടങ്ങിയതോടെ ആയിരത്തോളം രോഗികൾ മാത്രമാണ് എത്തുന്നത് അറുപതോളം ശസ്ത്രക്രിയകൾ നടന്നിരുന്നത് ഇപ്പോഴത് അടിയന്തരമായ 10 ശസ്ത്രക്രിയകൾ മാത്രമായി ചുരുങ്ങി. ഡോക്ടർമാരുടെ സമരം തുടരുന്നതിനാൽ മെഡിക്കൽ കോളജിൻ്റെ പ്രവർത്തനം താളം തെറ്റിയ നിലയിലാണ് ശസ്ത്രക്രിയകൾ നടത്തുന്നതിന് മുൻപ് സമയം ലഭിച്ചിരുന്നവർ ഇപ്പോൾ ആശങ്കയിലാണ്. ഇനി എന്തു ചെയ്യുമെന്ന് അറിയാതെ ആശങ്കയിൽ കഴിയുകയാണ് ഈ രോഗികളും കൂട്ടിരിപ്പുകാരും. 

. വേദന തിന്ന് രോഗികൾ

ഡോക്ടർമാരുടെ സമരം തുടരുന്നതിനാൽ അപകടങ്ങളിലും മറ്റും പരുക്കേറ്റവർക്കുള്ള ചികിത്സകൾ വൈകുകയാണ് വേദന കടിച്ചമർത്തി കഴിയുകയാണ് ഇവരിൽ പലരും. അതിൽ ഒരാളാണ് മാസങ്ങൾക്ക് മുൻപ് കെട്ടിടത്തിൽ നിന്നുള്ള വീഴ്ചയിൽ കാലിൻ്റെ എല്ല് തകർന്ന പന്തീരാങ്കാവ് സ്വദേശി അജിത്ത്. 10 മാസത്തിനിടെ 3 ശസ്ത്രക്രിയകൾ നടത്തിയെങ്കിലും രോഗം മാറിയിട്ടില്ല. ഇപ്പോൾ ഉപ്പൂറ്റി ഭാഗത്തെ എല്ല് പൊടിഞ്ഞ് പഴുപ്പ് കയറുന്നതാണ് അജിത്തിനെ ദുരിതത്തിലാക്കുന്നത് വീണ്ടും ഒരു ശസ്ത്രക്രിയ കൂടി നടത്തണമെന്നാണ് ഡോക്ട‌ർമാർ നിർദേശിച്ചിട്ടുള്ളത്. എന്നാൽ ഡോക്ട‌ർമാരുടെ സമരം തുടങ്ങിയതിനാൽ 
ഇദ്ദേഹത്തിൻറെ ശസ്ത്രക്രിയ മുടങ്ങി ചികിത്സ തേടി എല്ലു രോഗ വിഭാഗത്തിൻ്റെ ഒപി പരിശോധനയ്ക്ക് എത്തുമെങ്കിലും മുതിർന്ന ഡോക്‌ടർ ഇല്ലാത്തതിനാൽ തിരിച്ചു പോവുകയാണ്. ഈ ചികിത്സയ്ക്ക് സ്വകാര്യ ആശുപ്രതികളിൽ ലക്ഷങ്ങളുടെ ചെലവു വരുന്നതിനാൽ അവിടേക്ക് പോകാനും കഴിയുന്നില്ല. 

നിർമാണത്തൊഴിലാളിയായ അജിത്ത് ജോലിക്കിടെ കെട്ടിടത്തിൻ്റെ രണ്ടാം നിലയിൽ നിന്നാണു വീണത് ആദ്യം സ്വകാര്യ ആശുപത്രിയിൽ കാണിച്ചെങ്കിലും ചെലവ് താങ്ങാനാകാതെ മെഡിക്കൽ കോളജ് ആശുപ്രതിയിൽ എത്തുകയായിരുന്നു ഇൻഷുറൻസ് തുക ലഭിച്ചിട്ടും ഇവിടെയും ഒന്നര ലക്ഷത്തോളം രൂപ ചെലവായി സമാന രീതിയിൽ അപകടം സംഭവിച്ച അജിത്തിന്റെ സുഹൃത്ത് സ്വകാര്യ ആശുപ്രതിയിൽ ചികിത്സ തേടിയപ്പോൾ എട്ട് ലക്ഷത്തോളം രൂപ ചെലവായി.
. ഡോക്ടർമാരുടെ സമരം രണ്ടാമത്തെ ആഴ്ചയിൽ

കേരളത്തിലെ മെഡിക്കൽ കോളജുകളിൽ കെജിഎംസിടിഎ (കേരള ഗവൺമെൻ്റ് മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷൻ) തുടങ്ങിയ സമരം രണ്ട് ആഴ്ച പിന്നിടുമ്പോഴും പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല. സർക്കാർ സമരക്കാരുടെ പ്രതിനിധികളുമായി നടത്തിയ ചർച്ചകൾ ഒന്നും തന്നെ ഫലം കണ്ടില്ല. ശമ്പള പരിഷ്കരണ കുടിശിക അനുവദിക്കുക, മതിയായ തസ്‌തികകൾ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മെഡിക്കൽ കോളജുകളിലെ ഡോക്‌ടർമാർ സമരം നടത്തുന്നത്.

സർക്കാർ മെഡിക്കൽ കോളജുകളിൽ ഡോക്‌ടർമാരുടെ സമരം കാരണം ചികിത്സ ലഭ്യമാകാത്തതിനാൽ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിൽ തിരക്ക് വർധിച്ചിരിക്കുകയാണ് പ്രധാന സ്വകാര്യ ആശുപ്രതിതളിൽ അഡ്‌മിറ്റായ രോഗികൾക്ക് മുറികൾ കിട്ടാനില്ലാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്.
വിവിധ പ്രശ്ന‌ങ്ങൾ ഉണ്ടാകുമ്പോൾ ഡോക്‌ടർമാർക്കെതിരെ ഉണ്ടാകുന്ന നടപടികളിലും ഡോക്ടർമാരുടെ സംഘടനകൾ പ്രതിഷേധത്തിലാണ്.
നെടുമങ്ങാട് ജില്ല അശുപത്രിയിലെ ഒരു ഡോക്‌ടർക്കെതിരെ നടപടി എടുത്തും സമരത്തിന് കാരണമായിരുന്നു. കെജിഎംഒഎയുടെ നേതൃത്വത്തിൽ ഡോക്‌ടർമാർ കൂട്ടത്തോടെ അവധി എടുത്താണ് പ്രതിഷേധിച്ചത്.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍