പട്ടയം വിതരണം വേഗത്തിലാക്കാൻ നടപടി
കോഴിക്കോട് : മന്ത്രി എ. പി. അനിൽകുമാറിന്റെ അധ്യക്ഷതയിൽ ജില്ലാതല റവന്യൂ അവലോകന യോഗം ചേർന്നു.
റവന്യൂ വകുപ്പ് മന്ത്രി എ.പി. അനില്‍കുമാര്‍ അധ്യക്ഷനായ ജില്ലാതല റവന്യൂ അവലോകന യോഗത്തില്‍, ജില്ലയില്‍ ഭരണാനുമതി ലഭിച്ച 72 സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളില്‍ 46 എണ്ണത്തിന്റെ പ്രവൃത്തി പൂര്‍ത്തിയായതായി അറിയിച്ചു.
ജില്ലയിലെ ഡിജിറ്റല്‍ സര്‍വേ പ്രവര്‍ത്തനങ്ങള്‍ 64.56 ശതമാനം പൂര്‍ത്തിയായി. സര്‍വേ പൂര്‍ത്തിയാകുന്നതോടെ തീരദേശ മേഖലയിലെയും പുഴ പുറമ്പോക്കിലെയും പട്ടയ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുന്നതിനും അര്‍ഹരായ കുടുംബങ്ങള്‍ക്ക് പട്ടയം വിതരണം വേഗത്തിലാക്കുന്നതിനും നടപടി സ്വീകരിക്കും.
ജില്ലയില്‍ ഇതുവരെ 19,854 എല്‍.ടി പട്ടയങ്ങള്‍, 609 എല്‍.എ പട്ടയങ്ങള്‍, 304 മിച്ചഭൂമി പട്ടയങ്ങള്‍, 800 ദേവസ്വം പട്ടയങ്ങള്‍ വിതരണം ചെയ്തു. ശേഷിക്കുന്ന അപേക്ഷകളുടെ പരിശോധന പൂര്‍ത്തിയാക്കി അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് എത്രയും വേഗം പട്ടയം വിതരണം ചെയ്യുമെന്ന് യോഗം അറിയിച്ചു.
ഭൂമി തരംമാറ്റ അപേക്ഷകള്‍, മിച്ചഭൂമി, ഭൂമി ഏറ്റെടുക്കല്‍, കൈയേറ്റ കേസുകള്‍, ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ പുരോഗതിയും യോഗം വിലയിരുത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍