Responsive Ad

റിപ്പോർട്ടർ ടിവിയിലെ പോലീസ് പരിശോധന: വിവാദം തുടരുന്നു

തിരുവനന്തപുരം : റിപ്പോർട്ടർ ടിവിയിൽ പോലീസ് നടത്തിയ പരിശോധനയുമായി ബന്ധപ്പെട്ട് വിവാദങ്ങൾ തുടരുന്നു. 
പരിശോധനയെ തള്ളിപ്പറഞ്ഞു പ്രതിപക്ഷ നേതാവും സിപിഎം നേതാക്കൾ രംഗത്തെത്തിയപ്പോൾ പോലീസ് നടപടി നിയമപരമാണ്  എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
റിപ്പോര്‍ട്ടര്‍ ചാനലില്‍ പരിശോധന നടത്തിയത് നിയമപരമായി, സംപ്രേക്ഷണം തടസപ്പെടുത്തിയതായി അറിയില്ല എന്നും ആ ചാനലില്‍ തന്നെയാണ് വാര്‍ത്ത കണ്ടതെന്നും  മുഖ്യമന്ത്രി പറഞ്ഞു. നടപടികള്‍ സര്‍ക്കാര്‍ നയത്തിന്റെ ഭാഗമല്ലെന്നും പൊലീസ് നടപടിയുടെ ഭാഗമാണെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ജിഎസ്ടി വകുപ്പിന്റെ പ്രാഥമിക അന്വേഷണത്തിലും കായിക വകുപ്പ് റിപ്പോര്‍ട്ടിലും ഗുരുതര കണ്ടെത്തലുകള്‍ ഉണ്ടായതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. ആ ചാനലിന്റെ സംപ്രേക്ഷണം തടസപ്പെടുത്തിയതായി അറിയില്ല. ആ ചാനലില്‍ തന്നെയാണ് റെയ്ഡിന്റെ വാര്‍ത്ത കണ്ടതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഒരു മാധ്യമസ്ഥാപനത്തിനെതിരെ നടത്തുന്ന അന്വേഷണത്തെ പ്രതിപക്ഷനേതാവ് പിണറായി വിജയന്‍ വിമര്‍ശിച്ച് കണ്ടു. എന്നാല്‍ പിണറായി ഭരിച്ചിരുന്ന കാലത്ത് നിരവധി മാധ്യമങ്ങളില്‍ പൊലീസ് എത്തിയിട്ടുണ്ടെന്നും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. വാറണ്ടോട് കൂടി തീര്‍ത്തും നിയമപരമായി തന്നെയാണ് റെയ്ഡ് നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ന് പുലര്‍ച്ചെയോടെയാണ് പ്രത്യേക അന്വേഷണസംഘം റിപ്പോര്‍ട്ടര്‍ ചാനലിന്റെ കൊച്ചി കളമശേരി ഓഫിസില്‍ പരിശോധന നടത്തിയത്. പരിശോധന മണിക്കൂറുകളോളം നീണ്ടു. പുലര്‍ച്ചെയോടെ സെര്‍ച്ച് വാറണ്ടുമായെത്തിയാണ് റിപ്പോര്‍ട്ടര്‍ ചാനല്‍ ഓഫിസില്‍ പൊലീസ് പരിശോധന നടത്തിയത്. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുള്ള സംഘം ഉള്‍പ്പെടെ ചാനല്‍ ഓഫിസിലേക്ക് എത്തിയിരുന്നു. എഡിജിപി പി വിജയന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പരിശോധനയും ബന്ധപ്പെട്ട നടപടികളും നടത്തിയത്. മെസിയെ എത്തിക്കാമെന്ന് പറഞ്ഞ സ്‌പോണ്‍സര്‍ ആന്റോ അഗസ്റ്റിന്റെ വീടും മറ്റ് ഓഫിസുകളുള്ള വയനാട്ടിലും ഇതേ സമയത്ത് തന്നെ മറ്റൊരു സംഘവും പരിശോധനകള്‍ നടത്തിയിരുന്നു.


 മെസ്സിയെ കേരളത്തിൽ എത്തിക്കാമെന്ന് പറഞ്ഞ് നടത്തിയ കരാറിന്റെയും അനുബന്ധ ഇടപാടുകളുടെയും പേരിൽ കേസെടുത്തതിനെ തുടർന്നായിരുന്നു പരിശോധന. 
ഏതെങ്കിലും വാര്‍ത്ത നല്‍കിയതിന്റെ പേരിലല്ല, അതിന്റെ ഉടമകള്‍ നടത്തിയ തട്ടിപ്പുകളുടെയും സാമ്പത്തിക തിരിമറികളുടെയും പേരിലാണ് റിപ്പോര്‍ട്ടര്‍ ടിവിക്കെതിരായ അന്വേഷണം: പോലീസ് റെയ്ഡില്‍ പ്രതികരിച്ച് വി ടി ബല്‍റാം.
റിപ്പോര്‍ട്ടര്‍ ടിവിക്കെതിരായ നിലവിലെ പോലീസ് അന്വേഷണം ഏതെങ്കിലും വാര്‍ത്ത നല്‍കിയതിന്റെ പേരിലല്ലെന്നും, സ്ഥാപന ഉടമകള്‍ നടത്തിയ സാമ്പത്തിക തിരിമറികളും തട്ടിപ്പുകളും മുന്‍നിര്‍ത്തിയാണെന്നും കോണ്‍ഗ്രസ് നേതാവും മുന്‍ എം.എല്‍.എയുമായ വി.ടി ബല്‍റാം വ്യക്തമാക്കി. അതിനാല്‍ തന്നെ ഈ നടപടിയെ മാധ്യമസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമായി വ്യാഖ്യാനിക്കുന്നത് ബാലിശമാണെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ വിമര്‍ശിച്ചു.  

തട്ടിപ്പുകേസുകളിലും മറ്റ് ക്രിമിനല്‍ കേസുകളിലും പോലീസ് റെയ്ഡ് നടത്തുമ്പോള്‍ ആരോപണവിധേയരുടെയും അവരുടെ അടുത്ത ആളുകളുടെയും എല്ലാ പരിസരങ്ങളിലും ഒരേ സമയം പരിശോധന നടത്താറുണ്ട്. പരിശോധനയുടെ ഭാഗമായി അവിടെയുള്ളവരുടെ ഫോണുകള്‍ താല്‍ക്കാലികമായി പിടിച്ചുവെക്കുന്നത് സാധാരണ നടപടിക്രമം മാത്രമാണെന്നും, കോടതിയുടെ വാറണ്ട് അനുസരിച്ചുള്ള നിയമപരമായ പരിശോധനകളാണ് ഇവിടെ നടക്കുന്നതെന്നും ബല്‍റാം ചൂണ്ടിക്കാട്ടി. ഇത്തരം അന്വേഷണങ്ങളോട് സഹകരിക്കേണ്ടത് കുറ്റാരോപിതരുടെയും കൂടെയുള്ളവരുടെയും ഉത്തരവാദിത്തമാണെന്നും, ആവശ്യപ്പെട്ട മുറികള്‍ തുറന്നുനല്‍കാന്‍ സ്ഥാപനത്തിലുള്ളവര്‍ തയ്യാറായില്ലെങ്കില്‍ അന്വേഷണസംഘത്തിന് മറ്റ് മാര്‍ഗ്ഗങ്ങള്‍ നോക്കേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

നല്‍കിയ വാര്‍ത്തകളുടെ പേരില്‍ മാധ്യമ ഓഫീസുകളില്‍ റെയ്ഡ് നടന്ന സംഭവങ്ങള്‍ മുന്‍പ് കേരളത്തില്‍ ഉണ്ടായിട്ടുണ്ടെന്നും, അത്തരം സംഭവങ്ങളെയാണ് മാധ്യമസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമെന്ന് വിളിക്കേണ്ടതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. എന്നാല്‍ ഇപ്പോഴത്തേത് സാമ്പത്തിക തട്ടിപ്പുകേസിലെ അന്വേഷണം മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.  

എക്‌സാലോജിക് ഉടമയ്‌ക്കെതിരായ സാമ്പത്തിക ക്രമക്കേട് അന്വേഷണത്തെ ഭരണകൂട വേട്ടയാടലായി ചിത്രീകരിക്കാന്‍ ശ്രമിച്ച അതേ അല്‍പ്പബുദ്ധി തന്നെയാണ് ഇപ്പോള്‍ 'റിപ്പോര്‍ട്ടര്‍ ടിവി സംരക്ഷണ സമിതിക്കാരായി' സോഷ്യല്‍ മീഡിയയില്‍ എത്തുന്നതെന്നും വി.ടി ബല്‍റാം പരിഹസിച്ചു. ഇ.ഡി വാഹനങ്ങള്‍ ആക്രമിച്ച ക്രിമിനലുകളുടെ ഡിജിറ്റല്‍ പതിപ്പാണ് മാധ്യമസ്വാതന്ത്ര്യ വക്താക്കളായി ഇപ്പോള്‍ രംഗത്തിറങ്ങിയിരിക്കുന്നതെന്നും, നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും തട്ടിപ്പുകാര്‍ക്കെതിരെ ശക്തമായ നടപടികള്‍ ഉണ്ടാവണമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെട്ടു.  

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഏതെങ്കിലും വാർത്ത നൽകിയതിൻ്റെ പേരിലല്ല റിപ്പോർട്ടർ ടിവിക്കെതിരായ അന്വേഷണം, അതിൻ്റെ ഉടമകൾ നടത്തിയ പലതരം തട്ടിപ്പുകളുടേയും സാമ്പത്തിക തിരിമറികളുടേയും പേരിലാണ്. അതിനാൽത്തന്നെ മാധ്യമ സ്വതന്ത്ര്യത്തിനെതിരായ കടന്നുകയറ്റം എന്ന വ്യാഖ്യാനമൊക്കെ ബാലിശമാണ്. തട്ടിപ്പുകേസുകളിലും മറ്റ് ക്രിമിനൽക്കേസുകളിലും പോലീസ് റെയ്‌ഡ് നടത്തുമ്പോൾ ആരോപണവിധേയരുടേയും അവരുടെ അടുത്തയാളുകളുടേയും എല്ലാ പരിസരങ്ങളിലും ഒരേ സമയം പരിശോധന നടത്തുകയും അവിടെയുള്ളവരുടെ ഫോണുകൾ തൽക്കാലത്തേക്ക് പിടിച്ചുവക്കുകയും ചെയ്യുന്നത് സാധാരണ നടപടിക്രമമാണ്. കോടതിയുടെ വാറണ്ട് അനുസരിച്ചുള്ള നിയമപരമായ പരിശോധനകൾ മാത്രമാണ് ഇപ്പോൾ നടക്കുന്നത് എന്നാണ് അറിയാൻ കഴിയുന്നത്. അതിനോട് സഹകരിക്കുക എന്നത് കുറ്റാരോപിതരുടേയും കൂടെയുള്ളവരുടേയും ഉത്തരവാദിത്തമാണ്. ആവശ്യപ്പെട്ട മുറികൾ തുറന്നുനൽകാൻ സ്ഥാപനത്തിലുള്ളവർ തയ്യാറായില്ലെങ്കിൽ സ്വാഭാവികമായും അന്വേഷണസംഘത്തിന് മറ്റ് വഴി നോക്കേണ്ടിവരും.
നൽകിയ വാർത്തകളുടെ പേരിൽ മാധ്യമ ഓഫീസുകളിൽ റെയ്‌ഡ് നടന്ന സംഭവങ്ങൾ ഈ കേരളത്തിൽത്തന്നെ അധികം മുൻപല്ലാത്ത കാലത്ത് ഉണ്ടായിട്ടുണ്ട്. അതാണ് മാധ്യമ സ്വാതന്ത്ര്യത്തിനെതിരായ കടന്നുകയറ്റം, അല്ലാതെ ഇപ്പോഴത്തേത് പോലെ തട്ടിപ്പുകേസിൽ നടത്തപ്പെടുന്ന അന്വേഷണമല്ല. 
എക്സാലോജിക് ഉടമക്കെതിരായ സാമ്പത്തിക ക്രമക്കേട് അന്വേഷണത്തെ പ്രതിപക്ഷ നേതാവിനും സിപിഎമ്മിനുമെതിരായ ഭരണകൂട വേട്ടയാടലായി ചിത്രീകരിക്കാൻ നോക്കുന്ന അതേ പരിഹാസ്യമായ അൽപ്പബുദ്ധി മാത്രമാണ് ഇപ്പോൾ "റിപ്പോർട്ടർ ടിവി സംരക്ഷണ സമിതി"ക്കാരും മുന്നോട്ടുവക്കുന്നത്. ഇഡിയുടെ കാർ തല്ലിപ്പൊളിച്ച് ജീവനക്കാരെ ആക്രമിച്ച ക്രിമിനൽക്കൂട്ടത്തിൻ്റെ ഡിജിറ്റൽ വേർഷനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ `മാധ്യമ സ്വാതന്ത്ര്യ വക്താക്കളാ`യി അവതരിക്കുന്നവരിൽ കാണാനാവുന്നത്.
നിയമം നിയമത്തിൻ്റെ വഴിക്ക് പോകട്ടെ, തട്ടിപ്പുകാർക്കെതിരെ ശക്തമായ നടപടികൾ ഉണ്ടാവട്ടെ.
മുഖ്യമന്ത്രിക്കെതിരേ രണ്ടാംവിവാഹ ആരോപണം ആന്റോയിൽനിന്ന് രേഖ പിടിച്ചെടുക്കണമെന്ന് പരാതി ഉയർന്ന സാഹചര്യത്തിൽ കേസെടുക്കാൻ നിർദ്ദേശം നൽകി. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍