Responsive Ad

നന്മണ്ടയിൽ യുഡിഎഫ് അംഗത്തിൻ്റെ വോട്ട് മാറി; എൽഡിഎഫിന് വൈസ് പ്രസിഡന്റ്


കോഴിക്കോട് : നന്മണ്ട പഞ്ചായത്തിൽ എൽഡിഎഫിലെ ലീല പാടിക്കര വൈസ് പ്രസിഡന്റ്. 
യുഡിഎഫിലെ ഒരംഗം എൽഡിഎഫ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്തു. എൽഡിഎഫിലെ ലീല പാടിക്കര വൈസ്പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടത്. വാർഡ് 6 തിയ്യക്കോത്ത് നിന്നും വിജയിച്ച ജനപ്രതിനിധിയാണ് ലീല പാടിക്കര. 
എൽഡിഎഫ് യുഡിഎഫ് മുന്നണികൾ 8 വീതം സീറ്റുകൾ നേടി തുല്യനിലയിലായിരുന്നു. തുടർന്ന് നടന്ന വൈസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് അംഗം  എൽഡിഎഫിന് അനുകൂലമായി വോട്ട് ചെയ്യുകയായിരുന്നു. വാർഡ് അഞ്ച് അരയനപ്പൊയിലിൽ നിന്നും വിജയിച്ച യുഡിഎഫ് പ്രതിനിധി വിജയയാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്തത്.
യുഡിഎഫിൽ നിന്നും മുസ്ലീം ലീഗ് പ്രതിനിധി സമീറ ഊളാറാട്ട് ആണ് മത്സരിച്ചത്. നാലര പതിറ്റാണ്ടിനു ശേഷം ആദ്യമായി  പ്രസിഡണ്ട് സ്ഥാനം നേടിയ യുഡിഎഫിൽ ഈ വോട്ട് ചോർച്ച ഏറെ ചർച്ചയായി. 
പഞ്ചായത്ത് രൂപീകരിച്ച മുതൽ ഇതുവരെയും ഭരണം എൽഡിഎഫ് ആയിരുന്നു. ഇത്തവണ ഇരു മുന്നണികളും 8 സീറ്റുകൾ നേടിയപ്പോൾ നറുക്കെടുപ്പിലൂടെയാണ് യുഡിഎഫ് പ്രസിഡൻ്റ് സ്ഥാനം നേടിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍