സമൂഹത്തെ വെല്ലുവിളിക്കരുത്: ചെന്നിത്തല
കേരളം ഗുണ്ടകളുടെ നാടല്ലെന്നും ഗുണ്ടകളെ പോറ്റിവളര്‍ത്തുന്നവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സംസ്ഥാനത്തെ മുഴുവന്‍ ഗുണ്ടകളെയും നിലയ്ക്കുനിര്‍ത്താന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ജനങ്ങളുടെ സമാധാനജീവിതം ഉറപ്പുവരുത്തുകയാണ് പ്രധാന ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
അര്ജുന് ആയങ്കിക്ക് ഒളിവില്‍ കഴിയാന്‍ സിപിഎം പിന്തുണ ലഭിച്ചിട്ടുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കവെ, വിഷയത്തില്‍ അവര്‍ നിലപാട് വ്യക്തമാക്കിയ ശേഷം ആരും ഇത്തരക്കാര്ക്കൊപ്പമില്ലെന്ന് തെളിഞ്ഞ സാഹചര്യത്തില്‍ ഇനി എന്തിനാണ് അന്വേഷിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.
സാമ്പത്തിക നേട്ടത്തിനായി ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെ സംരക്ഷിക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും രാഷ്ട്രീയ പിന്‍ബലമുണ്ടെങ്കിലും ആരും നിയമത്തിന് അതീതരല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വ്യവസ്ഥകളെ വെല്ലുവിളിക്കുന്ന ഗുണ്ടകള്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകും. എല്ലാ ഗുണ്ടകളും നിലവില്‍ പോലീസ് നിരീക്ഷണത്തിലാണെന്നും പൊതുജനങ്ങളെ വെല്ലുവിളിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
പൊലീസിനെയും ആഭ്യന്തര വകുപ്പിനെയും സാമൂഹ്യമാധ്യമങ്ങളിലൂടെ പരസ്യമായി വെല്ലുവിളിച്ച് ഒളിവിൽ കഴിയുകയായിരുന്ന ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കി പൊലീസിന്റെ പിടിയിലായി. കണ്ണൂർ താളിക്കാവിലെ അപാർട്മെന്റിൽ സുഹൃത്തിനൊപ്പം കഴിയുന്നതിനിടയിൽ പുലർച്ചെ രണ്ട് മണിയോടെയാണ് ഇയാളെ പൊലീസ് ഓടിച്ചിട്ട് പിടികൂടിയത്. ഇയാളോടൊപ്പമുണ്ടായിരുന്ന സുഹൃത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അർജുൻ ആയങ്കിക്ക് കേസ് നടത്തുന്നതിനായി ക്യൂ ആർ കോഡ് നിർമ്മിച്ച് നൽകി ഫണ്ട് സ്വരൂപിക്കാൻ സഹായിച്ച സഹോദരൻ അജയ് ആയങ്കിയെ കോഴിക്കോട് നടക്കാവ് പൊലീസ് കരുതൽ തടങ്കലിലാക്കി.
സംസ്ഥാനത്തിനകത്തും പുറത്തുമായി വ്യാപകമായ തിരച്ചിലാണ് അർജുൻ ആയങ്കിക്കായി പൊലീസ് നടത്തിവന്നിരുന്നത്. വാഹനങ്ങൾ മാറിമാറി ഉപയോഗിച്ചും മൊബൈൽ ഫോൺ ലൊക്കേഷൻ വഴിതെറ്റിച്ചുമായിരുന്നു ഇയാളുടെ ഒളിവുജീവിതം. ഒളിവിലിരിക്കെ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെയും ആഭ്യന്തരമന്ത്രിയെയും സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ ഇയാൾ വെല്ലുവിളിച്ചിരുന്നു.
മുഖ്യമന്ത്രിയെ സമൂഹ മാധ്യമങ്ങളിൽ അപമാനിച്ചതിന് ആലുവ റൂറൽ സൈബർ പൊലീസ് ഇയാൾക്കെതിരെ ഇന്നലെ പുതിയ കേസെടുത്തിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ഇയാളെ പിടികൂടാനുള്ള ശ്രമങ്ങൾ പൊലീസ് ഊർജിതമാക്കിയത്.
ഒളിവിൽ കഴിഞ്ഞ സമയങ്ങളിലെല്ലാം സോഷ്യൽ മീഡിയയിൽ സജീവമായിരുന്ന ഇയാൾ, കേസ് നടത്തിപ്പിന് പണം വേണമെന്നാവശ്യപ്പെട്ട് ഇൻസ്റ്റഗ്രാമിൽ ക്യൂ ആർ കോഡ് അടങ്ങിയ സ്റ്റോറി പങ്കുവെച്ചിരുന്നു. "കേസ് ഫണ്ടിലേക്ക് ഉദാരമായി സംഭാവന ചെയ്ത് പിന്തുണയ്ക്കുക, സ്വർണക്കടത്തുകാരനാണ്, കോടീശ്വരനാണ് എന്നൊക്കെ ശത്രുക്കൾ വെറുതെ പറയുകയാണ്, കൈയിലൊരു നയാപ്പൈസയില്ല" എന്ന് കുറിക്കുകയും 'നയാപ്പൈസയില്ല കൈയിലൊരു നയാപ്പൈസയില്ല' എന്ന പാട്ട് പോസ്റ്റിൽ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു.
തൃശൂർ പാലിയേക്കര ടോൾ പ്ലാസ കടക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ, താൻ തൃശ്ശൂർ റൗണ്ടിൽ ഒരു മരത്തിന്റെ ചുവട്ടിൽ ഇരിക്കുകയാണെന്ന് വാർത്തകൾക്ക് താഴെ ഇയാൾ കമന്റ് ചെയ്തിരുന്നു. താൻ കടലിലകപ്പെട്ട ബോട്ടിലാണെന്ന് പറഞ്ഞിരുന്നെങ്കിൽ ഒരു സഹോദരിക്ക് ഭർത്താവിനെ തിരിച്ചുകിട്ടിയേനെ എന്ന് തൃശൂരിൽ നടന്ന പൊലീസ് പരിശോധനയെ കളിയാക്കിക്കൊണ്ട് ഇന്നലെ രാത്രിയും ഇയാൾ പരിഹാസ പോസ്റ്റിട്ടിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍