Responsive Ad

അട്ടാണി അനീഷിനെ കാപ്പ ചുമത്തി ജയിലിൽ അടച്ചു

കോഴിക്കോട് : ക്രിമിനൽ കേസുകളിലെ പ്രതിയായ മട്ടാഞ്ചേരി ഖേലാസേഠ് പറമ്പ്, ലോബോ ജംഗ്ഷന് സമീപം, 5/502 നമ്പർ വീട്ടിൽ താമസം നാസർ മകൻ 43 വയസ്സുളള അട്ടാണി അനീഷ് എന്ന് വിളിക്കുന്ന അനീഷ് എന്നയാളെയാണ് കാപ്പ നിയമ പ്രകാരം കരുതൽ തടങ്കലിലാക്കിയത്. കൊച്ചി സിറ്റി പരിധിയിൽ നരഹത്യാശ്രമം, മോഷണം, പിടിച്ചുപറി, സ്ത്രീകൾക്കെതിരായ കുറ്റ കൃത്യം, കഠിന ദേഹോപദ്രവം ഏല്‌പിക്കുക, സംഘം ചേർന്ന് അക്രമം നടത്തുക ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ടിയാൻ നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട് വന്നതിനെ തുടർന്ന്  കൊച്ചി സിറ്റി ഡെപ്യൂട്ടി പോലിസ് കമ്മീഷ്ണറിന്റെ ശുപാർയിൽ ബഹു ജില്ലാ കളക്ടർ കാപ്പ ഉത്തരവ് പുറപ്പെടിവിക്കുകയും ആയതിന്റെ അടിസ്ഥാനത്തിൽ പ്രതിയെ മട്ടാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്ത്  വിയ്യൂർ സെൻട്രൽ ജയിലിൽ പാർപ്പിച്ചിട്ടുളളതാണ്. ഇത്തരം സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ തുടർന്നും ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ ശ്രീ കാളിരാജ് മഹേഷ് കുമാർ IPS അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍