രൂപയുടെ മൂല്യത്തകർച്ച: ബിജെപി നേതാവിനെതിരെ ട്രോൾ
ഇന്ത്യന്‍ രൂപയുടെ മൂല്യം റെക്കോര്‍ഡ് തകര്‍ച്ച നേരിടുകയും ഒരു അമേരിക്കന്‍ ഡോളറിന് 95.25 രൂപ വരെ എത്തുകയും ചെയ്ത പശ്ചാത്തലത്തില്‍, ബി.ജെ.പി നേതാവും എം.പിയുമായ മനോജ് തിവാരി മുന്‍പ് നടത്തിയ വിവാദ പ്രസ്താവന സോഷ്യല്‍ മീഡിയയില്‍ വീണ്ടും ട്രോളുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഇരയാകുന്നു.
'1 രൂപ ഉപയോഗിക്കുന്നത് നിര്‍ത്തി 2 രൂപയെ 1 രൂപയായി കണക്കാക്കിയാല്‍ ഡോളര്‍ 45 രൂപയായി കുറയും!' എന്ന മനോജ് തിവാരിയുടെ യുക്തിരഹിതമായ പ്രസ്താവന ചൂണ്ടിക്കാട്ടിയാണ് സോഷ്യല്‍മീഡിയയില്‍ ഭരണകൂടത്തിന്റെ സാമ്പത്തിക നയങ്ങളെ പരിഹസിക്കുന്നത്.
രാജ്യത്തെ പണപ്പെരുപ്പവും ഡോളറിനെതിരെയുള്ള രൂപയുടെ ചരിത്രപരമായ തകര്‍ച്ചയും പരിഹരിക്കാന്‍ ഇത്തരം വിചിത്രമായ വാദങ്ങളാണോ ഗവേണന്‍സിന്റെ അടിസ്ഥാനമെന്ന് സമൂഹമാധ്യമങ്ങളില്‍ ചോദ്യങ്ങള്‍ ഉയരുന്നു. അടിസ്ഥാനപരമായ സാമ്പത്തിക തത്ത്വങ്ങളെയോ അന്താരാഷ്ട്ര നാണയ വിപണിയുടെ പ്രവര്‍ത്തനങ്ങളെയോ കണക്കിലെടുക്കാതെ നടത്തിയ ഈ പ്രസ്താവന, രൂപയുടെ മൂല്യത്തകര്‍ച്ചയുടെ ഗൗരവം കുറച്ചുകാണിക്കാനുള്ള ശ്രമമായിരുന്നുവെന്നാണ് ഉയരുന്ന പ്രധാന വിമര്‍ശനം.
ഡോളറുമായുള്ള വിനിമയ നിരക്ക് സര്‍വകാല റെക്കോര്‍ഡിലേക്ക് അടുക്കുമ്പോള്‍, നാണയത്തിന്റെ പേര് മാറ്റിയോ മൂല്യം പുനര്‍നിര്‍വ്വചിച്ചോ സാമ്പത്തിക തകര്‍ച്ച മറികടക്കാനാകില്ലെന്നും കാര്യക്ഷമമായ സാമ്പത്തിക നയങ്ങളാണ് ആവശ്യമെന്നും സമ്പദ്ശാസ്ത്രജ്ഞര്‍ ഓര്‍മ്മിപ്പിക്കുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍