Responsive Ad

പെൺ സുഹൃത്തിൻ്റെ വീട്ടിൽ യുവാവ് മരിച്ച സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു


കോഴിക്കോട് : പെൺസുഹൃത്തിന്റെ പെരുമണ്ണയിലെ വീട്ടിലെത്തി  യുവാവ് തൂങ്ങിമരിച്ച സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.
ബാലുശ്ശേരി പറമ്പിന്റെ മുകളിൽ താമസിക്കുന്ന അറ് പ്പീടിക പേരാറ്റും പൊയിൽ കുഴിക്കാട്ട് ഷവാദ് അൻവറാണ് (26) ഇന്നലെ മരിച്ചത്. പെരുമണ്ണ കൊല്ലക്കാംപറമ്പത്തെ വാടക വീട്ടിൽ വെള്ളിയാഴ്ച രാവിലെ 11.45-ഓടെയാണ് സംഭവം. പെൺകുട്ടി അറിയിച്ചതിനെ ത്തുടർന്ന് സമീപവാസികളട ക്കമെത്തി പന്തീരാങ്കാവ് പോ ലീസിൽ വിവരമറിയിക്കുക യായിരുന്നു. ഒരു നിലയുള്ള ഓടിട്ട വീടിന്റെ ഇടനാഴിയിലെ ഉത്തരത്തിൽ ഷാളിൽ കഴുത്തിന് കുരുക്കിട്ട് തൂങ്ങിയ നിലയിലാണ് ഷവാദ് അൻവറിന്റെ മൃതദേഹമുണ്ടായിരുന്നത്. അടിവസ്ത്രം മാത്രമാണ് ധരി ച്ചിരുന്നത്. പെൺകുട്ടിയുമായി പെട്ടെന്നുണ്ടായ പിണക്കമാണ് ആത്മഹത്യയ്ക്ക് കാരണമായി പോലീസ് പറയുന്നത്. പ്ര വാസിയായ ഷവാദ് അൻവർ അവധിക്ക് നാട്ടിൽ വന്നതാണ്. പിതാവ് : പരേതനായ അൻവർ സാദത്ത്. മാതാവ്: റൗഫിയ. സഹോദരൻ: മിൻ ഹാജ്.
17 വയസ്സുള്ള പെൺകുട്ടി യും ഉമ്മയും സഹോദരനും മാത്രമാണ് പെരുമണ്ണ കൊല്ല ക്കാംപറമ്പത്തെ വാടകവീട്ടിൽ താമസിക്കുന്നത്. സംഭവസമയ ത്ത് പെൺകുട്ടി മാത്രമാണ് ഈ വീട്ടിലുണ്ടായിരുന്നത്. ആലപ്പുഴ സ്വദേശിയായ പെൺകു ട്ടിയടങ്ങുന്ന കുടുംബം നാല് മാ സത്തോളമായി ഇവിടെ താമ സിച്ചുവരുകയാണെന്ന് സമീപ വാസികൾ പറയുന്നു. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍