Responsive Ad

ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ മോഡൽ റിമാൻഡിൽ


മുംബൈ: 11.82 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി  മുംബൈ വിമാനത്താവളത്തിൽ പിടിയിലായ മലയാളി മോഡൽ റിമാൻഡിൽ. 2025ലെ മിസിസ് കേരള മത്സരാർഥി ഹർഷ സണ്ണിയാണ് (28) അറസ്റ്റിലായത്. ബുധനാഴ്ച അർധരാത്രി ബാങ്കോക്കിൽനിന്നുള്ള എയർ ഇന്ത്യ വിമാനത്തിൽ മുംബൈയിൽ എത്തിയതായിരുന്നു ഹർഷ. പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്ന് എയർ ഇന്റലിജൻസ് യൂനിറ്റും കസ്റ്റംസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് മോഡൽ പിടിയിലായത്. 12 പ്ലാസ്റ്റിക് പാക്കറ്റുകളിലായി 11 കിലോഗ്രാം ഭാരമുള്ള ലഹരി വസ്തുക്കൾ കണ്ടെത്തുകയായിരുന്നു. സംഭവസ്ഥലത്തു വച്ച് നടത്തിയ രാസ പരിശോധനയിൽ ഹൈബ്രിഡ് കഞ്ചാവാണെന്ന് വ്യക്തമായതായി അധികൃതർ പറഞ്ഞു. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍