വിഴിഞ്ഞം വാർഡിൽ യുഡിഎഫ് വിജയിച്ചു


തിരുവനന്തപുരം : സ്വതന്ത്ര സ്ഥാനാർത്ഥിയുടെ മരണത്തെ തുടർന്ന് തിരഞ്ഞെടുപ്പ് നീട്ടിവച്ച  തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിഴിഞ്ഞം വാര്‍ഡ് പിടിച്ചെടുത്ത് യുഡിഎഫ്. എല്‍ഡിഎഫിന്റെ സിറ്റിംഗ് വാര്‍ഡിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.എച്ച്.സുധീര്‍ ഖാന്‍ വിജയിച്ചത്. 172 വോട്ടുകള്‍ക്കാണ് ഇവിടെ യുഡിഎഫ് വിജയം നേടിയത്. ഇതോടെ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ യുഡിഎഫിന് 20 സീറ്റായി.
നിലവില്‍ ഒരു സ്വതന്ത്രന്റെ പിന്തുണയോടെ 51 സീറ്റുകളുമായി ഭരണം നടത്തുന്ന ബിജെപി വിഴിഞ്ഞത്ത് വിജയിച്ചാല്‍ സ്വന്തം നിലയില്‍ കേവലഭൂരിപക്ഷത്തിൽ എത്തുമായിരുന്നു. 
ഐഎന്‍ടിയുസി നേതാവും ഹാര്‍ബര്‍ വാര്‍ഡിലെ മുന്‍ കൗണ്‍സിലറുമാണ് വിഴിഞ്ഞത്ത് വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി സുധീര്‍ ഖാന്‍. ഒന്‍പത് സ്ഥാനാര്‍ത്ഥികളാണ് വിഴിഞ്ഞത്ത് ജനവിധി തേടിയത്. സ്വതന്ത്രസ്ഥാനാര്‍ത്ഥി അപകടത്തില്‍പ്പെട്ട് ചികിത്സയിലിക്കെ മരണപ്പെട്ടതോടെയാണ് ഇവിടെ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. വോട്ടെടുപ്പിന്റെ തലേദിവസമായിരുന്നു മരണം. സിറ്റിങ് വാർഡിലെ തെരഞ്ഞെടുപ്പ് ഫലം എൽഡിഎഫിന് തിരിച്ചടിയായി. 

Post a Comment

0 Comments