വക്ത‌ാവ് റെജി ലൂക്കോസിനു പിന്നാലെ മുൻ ഏരിയ സെക്രട്ടറിയും ബിജെപിയിൽ


പാലക്കാട് : ചാനൽ ചർച്ചകളിൽ സിപിഎമ്മിൻ്റെ മുഖമായിരുന്ന റെജി ലൂക്കോസ് രാവിലെ ബിജെപിയിൽ ചേർന്നതിനു പിന്നാലെ സിപിഎം അട്ടപ്പാടി മുൻ ഏരിയ സെക്രട്ടറി വി.ആർ.രാമകൃഷ്‌ണനും ബിജെപിയിലേക്ക്. രണ്ട് തവണയായി 6 വർഷം ഏരിയ സെക്രട്ടറി ആയിരുന്നു. 12 വർഷം ജെല്ലിപ്പാറ ലോക്കൽ സെക്രട്ടറിയുമായിരുന്നു. നാലര വർഷം മുൻപ് രാമകൃഷ്‌ണനെ പാർട്ടിയിൽ നിന്നു പുറത്താക്കിയതാണെന്ന് സിപിഎം നേതൃത്വം പറയുന്നു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ അഗളി പഞ്ചായത്തിൽ വിമതനായി മത്സരിച്ച രാമകൃഷ്ണനെ ലോക്കൽ സെക്രട്ടറി എൻ.ജംഷീർ ഫോണിൽ വിളിച്ച് വധ ഭീഷണി ഉയർത്തിയതായി പരാതി ഉയർന്നിരുന്നു. ബിജെപിയിൽ ചേർന്ന് പ്രവർത്തിക്കുമെന്ന് രാമകൃഷ്ണൻ വ്യക്തമാക്കി. ബിജെപിയിൽ ചേരാനായി കമ്മിറ്റി കൂടിയെന്നും പതിനാല് കുടുംബങ്ങൾ തന്നോടൊപ്പം ബിജെപിയിൽ ചേരുമെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

0 Comments