വില കൂട്ടി; കേരളത്തിൽ കോഴിക്കറി കയ്ക്കും


കൊച്ചി : ഇപ്പോൾ ആൾക്കും ധൃതിയില്ല കോഴിക്കറി വയ്ക്കാൻ, കാരണം വില കുത്തനെ മുകളിലേക്ക് കുതിക്കുകയാണ്. ക്രിസ്മസ് ആഘോഷങ്ങൾ കഴിഞ്ഞിട്ടും വില പറക്കുകയാണ്. 220 മുതൽ 280 രൂപ വരെയാണ് വിവിധ ജില്ലകളിൽ ബ്രോയിലർ കോഴി ഇറച്ചിയുടെ വില ദിവസങ്ങൾക്ക് മുൻപ് ഇതിനു 200 രൂപയായിരുന്നു വില ലഗോൺ കോഴി ഇറച്ചിയുടെ വില ഉയർന്ന് 230 ൽ എത്തി. സ്പ്രിങ് ഇറച്ചിക്ക് കിലോഗ്രാമിനു 340 രൂപയായി ഇനിയും വില വർധിക്കുമെന്നാണ് വ്യാപാരികൾ പറയുന്നത്. വൻകിട ഫാമുകൾ കൃത്രിമ ക്ഷാമം സൃഷ്‌ടിച്ച് വില ഉയർത്തുകയാണെന്ന് ചെറുകിട വ്യാപാരികൾ പറയുന്നു. വിലക്കയറ്റം ചെറിയ കച്ചവടക്കാരെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഹോട്ടൽ വിപണിയിലും കോഴി വില പ്രതിസന്ധി സൃഷ്ടിക്കുന്നു കേരളത്തിലേക്ക് ദിനംപ്രതി കോഴികൾ എത്തുന്ന തമിഴ്‌നാട്ടിലും കർണാടകയിലും ഉൽപാദനം കുറഞ്ഞതായി മൊത്ത വ്യാപാരികൾ പറയുന്നു. വെള്ളത്തിൻ്റെ ലഭ്യത കുറയുമ്പോൾ അയൽ സംസ്‌ഥാനങ്ങളിൽ കോഴികളുടെ ഉൽപാദനം കുറയ്ക്കും. നിരവധി ഫാമുകൾ അടച്ചിട്ട് സമരം നടത്തുന്നതും കോഴി വരവിനെ പ്രതികൂലമായി ബാധിച്ചു. ഇതെല്ലാം വിപണിയിൽ ക്ഷാമം രൂക്ഷമാക്കുകയും വില വർധിപ്പിക്കാൻ കാരണമാവുകയും ചെയ്തു. വില ഉയരുന്നതിൽ കേരളത്തിലെ കോഴി കർഷകർ പറയുന്നു. വില കൃത്രിമമായി ഉയർത്തുന്നതല്ലെന്ന് കർഷകർ വ്യക്തമാക്കി.

Post a Comment

0 Comments