സഹയാത്രികന്റെ ബിജെപി പ്രവേശനം, തള്ളിപ്പറഞ്ഞ് നിസ്സാരമാക്കാൻ സിപിഎം
തിരുവനന്തപുരം : സിപിഎമ്മിൻ്റെ പ്രമുഖ സഹയാത്രികനും ചനാൽ ചർച്ചകളിൽ സിപിഎമ്മിൻ്റെ വാഗങ്ങൾ നിരത്തുകയും ചെയ്തിരുന്ന റെജി ലൂക്കോസ് ബിജെപിയിൽ ചേർന്നതിൻ്റെ അമ്പരപ്പിൽ ഇടത് അണികൾ. ദ്രവിച്ച ആശയങ്ങളുമായി മുന്നോട്ട് പോയാൽ കേരളം വൃദ്ധസദനമാകുമെന്ന് സിപിഎം വിട്ട് ബിജെപിയിൽ ചേർന്നു കൊണ്ട് റെജി ലൂക്കോസ് പറഞ്ഞു.
തിരുവനന്തപുരത്ത് ബിജെപി സംസ്‌ഥാന കമ്മിറ്റി ഓഫീസിൽ എത്തിയാണ് റെജി ലൂക്കോസ് അംഗത്വം സ്വീകരിച്ചത്. ചടങ്ങിൽ ബിജെപി സംസ്‌ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ അദ്ദേഹത്തെ ഷാളണിയിച്ച് സ്വീകരിച്ചു. ഇടതുപക്ഷത്തിനെതിരെ രൂക്ഷവിമർശനം അദ്ദേഹം ഉന്നയിച്ചു. ഏകദേശം 35 വർഷത്തോളം ഇടതുപക്ഷ ചിന്താഗതിക്കൊപ്പം നിന്ന താൻ, നിലവിലെ ആശയപരമായ പാപ്പരത്തം തിരിച്ചറിഞ്ഞാണ് ബിജെപിയിലേക്ക് എത്തിയത്. ബിജെപി ദേശീയ നേത്യത്വം മുന്നോട്ടുവെക്കുന്ന വികസന കാഴ്ചപ്പാടുകൾ എന്നെ അത്ഭുതപ്പെടുത്തി. കേരളത്തിൽ സിപിഎം ഇപ്പോൾ വർഗീയ വിഭജനത്തിനാണ് ശ്രമിക്കുന്നത് ഒരു രാഷ്ട്രീയ യുദ്ധത്തിനല്ല, മറിച്ച് നാടിൻ്റെ മാറ്റത്തിനാണ് താൻ ആഗ്രഹിക്കുന്നത് റെജി ലൂക്കോസ് മാധ്യമങ്ങളോട് പറഞ്ഞു. ഇനി മുതൽ തൻ്റെ വാക്കുകളും പ്രവർത്തികളും ബിജെപിക്ക് വേണ്ടിയായിരിക്കുമെന്ന് 13 വർഷമായി ടെലിവിഷൻ ചർച്ചകളിൽ ഇടതുപക്ഷത്തിന് വേണ്ടി സംസാരിച്ചിരുന്ന റെജി ലൂക്കോസ് പ്രഖ്യാപിച്ചു. പാർട്ടിയുമായുള്ള എല്ലാ ബന്ധങ്ങളും പൂർണ്ണമായും ഉപേക്ഷിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപിയിലേക്ക് കടന്നുവരാൻ കുറച്ചുനാളായി ക്ഷണം ലഭിച്ചിരുന്നുവെന്നും ആശയപരമായ മാറ്റം ഉൾക്കൊണ്ടാണ് ഈ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി റെജി ലൂക്കോസിൻ്റെ പ്രവേശനം പാർട്ടി അണികളിലുണ്ടാക്കിയ ആശയക്കുഴപ്പം ഇല്ലാതാക്കാൻ ഇദ്ദേഹത്തെ നിസ്സാര വൽക്കരിക്കുകയാണ് സിപിഎം നേതൃത്വം. സഹയാത്രികർ ഒരുപാട് ഉണ്ടാകുമെന്നും അവരൊന്നും പാർട്ടിയുടെ ഉത്തരവാദിത്തം വഹിക്കുന്നവരല്ലെന്ന് മന്ത്രിമാർ ഉൾപ്പെടെ പ്രതികരിച്ചു സമൂഹ മാധ്യമങ്ങളിൽ സിപിഎം സൈബർ പോരാളികൾ പ്രതിരോധത്തിലായി.

Post a Comment
0 Comments