കെഎസ്എസ്പിഎ ജില്ലാ സമ്മേളനം സമാപിച്ചു

ബാലുശ്ശേരി : രണ്ടുദിവസമായി നടന്നുവന്ന കേരള സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ (കെഎസ്എസ്‌പിഎ) കോഴിക്കോട് ജില്ലാ സമ്മേളനം സമാപിച്ചു. സമ്മേളനം ഡിസിസി പ്രസിഡൻ്റ് കെ.പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു‌. പി.എം.അബ്‌ദുറഹിമാൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ പ്രഭാഷണം നടത്തി. കെ.രാമചന്ദ്രൻ, കെ.വി.മുരളി, കെ.എം.ഉമ്മർ, പി.രാജേഷ് കുമാർ, വി.ബി. വിജീഷ്, ഒ.എം. രാജൻ, ശ്രീധരൻ പാലയാട്ട് എന്നിവർ പ്രസംഗിച്ചു. പ്രതിനിധി സമ്മേളനം സംസ്‌ഥാന വൈസ് പ്രസിഡന്റ് കെ.വി.മുരളി ഉദ്ഘാടനം ചെയ്തു. ടി.വി.ഗംഗാധരൻ, പി.പി.പ്രഭാകര കുറുപ്പ്, കെ.സി.ഗോപാലൻ, എം.വാസന്തി, എം.എം.വിജയകുമാർ, എൻ.ഹരിദാസൻ എന്നിവർ പ്രസംഗിച്ചു. സാംസ്‌കാരിക സമ്മേളനം കൽപറ്റ നാരായണൻ ഉദ്ഘാടനം ചെയ്തു. ഡോ. ശ്രീമാനുണ്ണി അധ്യക്ഷത വഹിച്ചു. മോഹനൻ പുതിയോട്ടിൽ, കെ.പ്രദീപൻ, ഭാസ്കരൻ കോട്ടക്കൽ, വി.പി.സർവോത്തമൻ എന്നിവർ പ്രസംഗിച്ചു. 

Post a Comment

0 Comments