റഷ്യൻ പതാകയുള്ള കപ്പൽ അമേരിക്ക പിടിച്ചെടുത്തു


വാഷിങ്ടൺ : പുതിയ തർക്കങ്ങൾക്ക് വഴിവച്ച് അമേരിക്ക റഷ്യൻ പതാകയുള്ള കപ്പൽ പിടിച്ചെടുത്തു. വെനസ്വേലയിൽനിന്ന്  എണ്ണക്കടത്ത് നടത്തുന്നതായി ആരോപിച്ചാണ് റഷ്യയിൽ റജിസ്റ്റർ ചെയ്ത കപ്പൽ യുഎസ് പിടിച്ചെടുത്തത്. രണ്ടാഴ്ചയോളം പിന്തുടർന്നശേഷമാണ് വടക്കൻ അറ്റ്‌ലാൻ്റിക്കിൽ വച്ച് അമേരിക്കൻ കോസ്റ്റ് ഗാർഡും യുഎസ് സൈന്യവും ചേർന്ന് മാരിനേര എന്ന പേരുള്ള കപ്പൽ പിടിച്ചെടുത്തത്. ഉപരോധം ലംഘിച്ച് എണ്ണ കടുത്തുന്നതായാണു  അമേരിക്ക ആരോപിക്കുന്നത്.
യുഎസ് ഉപരോധങ്ങൾ ലംഘിച്ചതിന് ട്രംപ് ഭരണകൂടം കപ്പൽ പിടിച്ചെടുത്തതായി യുഎസ് മിലിട്ടറിയുടെ യൂറോപ്യൻ കമാൻഡ് എക്‌സിലൂടെ സ്ഥിരീകരിച്ചു. സമീപകാലത്ത് ഇതാദ്യമയാണ് യുഎസ് സൈന്യം റഷ്യൻ പതാകയുള്ള ഒരു കപ്പൽ പിടിച്ചെടുക്കുന്നത്.
1982 ലെ ഐക്യരാഷ്ട്രസഭയുടെ സമുദ്ര നിയമ കൺവെൻഷൻ അനുസരിച്ച് മറ്റ് രാഷ്ട്രത്തിന്‍റെ അധികാരപരിധിയിൽ കൃത്യമായി രജിസ്റ്റർ ചെയ്തിട്ടുള്ള കപ്പലുകൾക്കെതിരെ ബലപ്രയോഗം നടത്താൻ ഒരു രാഷ്ട്രത്തിനും അവകാശമില്ല എന്ന് റഷ്യ പ്രതികരിച്ചു. 

Post a Comment

0 Comments