ഒടുവിൽ ഓഫിസ് വിട്ടുനൽകി വി കെ പ്രശാന്ത് എംഎൽഎ
തിരുവനന്തപുരം : എംഎൽഎ ഓഫിസ് തർക്കത്തിന് ഒടുവിൽ പരിസമാപ്‌തി വി.കെ. പ്രശാന്ത് എംഎൽഎ ശാസ്തമംഗലത്തെ കോർപ്പറേഷൻ കെട്ടിടത്തിലെ ഓഫിസ് ഒഴിവാക്കി. മരുതംകുഴിയിൽ പുതിയ ഓഫീസ് തുറക്കുമെന്ന് വട്ടിയൂർകാവ് എംഎൽഎ അറിയിച്ചു. ഇതോടെ ഏറെ നാളായി തുടരുന്ന ഓഫിസ് വിവാദത്തിനും തർക്കത്തിനും അറുതിയായി.
ശാസ്തമംഗലം വാർഡ് കൗൺസിലറും ബിജെപി സംസ്‌ഥാന വൈസ് പ്രസിഡൻ്റുമായ ആർ ശ്രീലേഖ എംഎൽഎയുടെ ഓഫിസ് വിട്ടുകിട്ടണമെന്ന ആവശ്യം ഉന്നയിച്ചതോടെയാണു തർക്കം തുടങ്ങിയത് തിരഞ്ഞെടുപ്പിൽ വിജയിച്ച ഉടൻ ശ്രീലേഖ ഓഫിസ് ഒഴിഞ്ഞു തരണമെന്ന് എംഎൽഎയെ ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടിരുന്നു കോർപ്പറേഷനുമായുള്ള കരാർ പ്രകാരം മാർച്ച് വരെ കെട്ടിടത്തിന് കാലാവധിയുണ്ടെന്ന് എംഎൽഎ ഇതിനു മറുപടി നൽകി എന്നിട്ടും തുടർന്ന വിവാദം അവസാനിപ്പിക്കുന്നതിനു വേണ്ടിയാണ് എംഎൽഎ ഓഫിസ് ഒഴിയാൻ തീരുമാനിച്ചത് വിവാദങ്ങൾ ഒഴിവാക്കാനായി വി കെ പ്രശാന്ത് എംഎൽഎ മരുതംകുഴിയിൽ സ്വകാര്യ കെട്ടിടം കണ്ടെത്തി അതിനു ശേഷം എംഎൽഎ ഓഫിസ് അവിടേക്ക് മാറ്റാൻ തീരുമാനിക്കുകയായിരുന്നു. ഇതോടെ ആർ.ശ്രീലേഖക്ക് പൂർണമായും പഴയ കെട്ടിടത്തിലെ ഓഫിസ് ഉപയോഗിക്കാൻ സാധിക്കും. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ അനാവശ്യ വിവാദങ്ങൾ ഒഴിവാക്കി വട്ടിയൂർകാവിലെ ജനകീയ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് എംഎൽഎയുടെയും സിപിഎമ്മിന്റെയും തീരുമാനം.

Post a Comment
0 Comments