സ്ഥിരം സമിതി തെരഞ്ഞെടുപ്പിൽ ശ്രീലേഖയുടെ വോട്ട് അസാധു


തിരുവനന്തപുരം : കോർപ്പറേഷൻ സ്ഥിരം സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പിൽ ബിജെപി കൗൺസിലറും സംസ്ഥാന വൈസ് പ്രസിഡന്റുമായ ആർ. ശ്രീലേഖയുടെ വോട്ട് അസാധുവായി. ബാലറ്റ് പേപ്പറിൽ ഒപ്പിടാത്തതിനാലാണു മുൻ ഡിജിപിയുടെ വോട്ട് അസാധുവായത്. നഗരാസൂത്രണ സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പിലാണ് വോട്ട് അസാധുവായത്. വോട്ടെടുപ്പ് പൂർത്തിയായ ശേഷം നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. 12 അംഗ സമിതിയിലേക്കുള്ള നിർണായക വോട്ടെടുപ്പായിരുന്നു ഇന്ന് നടന്നത്. വോട്ട് അസാധുവായ സംഭവത്തിൽ ബിജെപി നേതൃത്വമോ ശ്രീലേഖയോ പ്രതികരിച്ചിട്ടില്ല.  8 സ്ഥിരം സമിതികളിൽ 3 സമിതികളിൽ മാത്രമാണ് ഇതുവരെ ക്വാറം തികഞ്ഞത്. ക്വാറം തികയാൻ 5 സമിതികൾ കൂടിയുണ്ട്. തന്നെ  മേയറാക്കാത്തതിൽ നേരത്തെ ശ്രീലേഖ നേരത്തെ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. 


Post a Comment

0 Comments