സർ ഞാൻ വന്നു കാണട്ടെ, എന്നു മോദി വിളിച്ചു ചോദിച്ചതായി ട്രംപ്


വാഷിങ്ടൺ : വ്യാപാര പ്രശ്‌നങ്ങൾ പങ്കുവയ്ക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നേരിട്ടു വിളിച്ചതായി പ്രസിഡൻ്റ് ട്രംപ്. ഹൗസ് ജിഒപി മെംബർ റിട്രീറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അപ്പാച്ചെ ഹെലികോപ്‌ടറുകൾ വൈകുന്നത് സംബന്ധിച്ചുള്ള ചോദ്യത്തിനു മോദി തന്നെ സർ എന്നു അഭിസംബോധന ചെയ്‌തതായി യുഎസ് പ്രസിഡൻ്റ് പറഞ്ഞു. ഹെലികോപ്‌ടറുകൾ ലഭിക്കാത്തതിനെ കുറിച്ച് മോദി എന്നെ വിളിച്ച് സർ ഞാൻ താങ്കളെ വന്നു കാണട്ടെ എന്നു ചോദിച്ചതായും മോദിയുമായി ശക്തമായ ബന്ധം ഉണ്ടെന്നും ട്രംപ് പറഞ്ഞു. തീരുവകളെ ചൊല്ലി മോദി തന്നോട് അതൃപ്‌തിയിലാണെന്നും ട്രംപ് പറയുന്നു. 5 വർഷം മുൻപ് 68 അപ്പാച്ചെ ഹെലികോപ്ടറുകളാണ് ഇന്ത്യ ഓർഡർ ചെയ്‌തത്.

Post a Comment

0 Comments