കാളികാവിൽ വീണ്ടും കടുവ; പശുവിനെ ആക്രമിച്ചു

മലപ്പുറം : കാളികാവിൽ വീണ്ടും കടുവയുടെ ആക്രമണം.  പശുവിനെ കടുവ ആക്രമിച്ചു. കാലികളെ മേയ്ക്കുന്നതിനിടെ കടുവയെ കണ്ട പുല്ലങ്കോട് സ്വദേശി കുമ്മാളി നാസർ ഓടി രക്ഷപ്പെട്ടു. 
2 മാസം മുമ്പ്‌ ടാപ്പിങ്  തൊഴിലാളിയായ ഗഫൂറിനെ കടുവ കൊലപ്പെടുത്തിയിരുന്നു. ഈ കടുവ പിന്നീട് വനം വകുപ്പ് സ്ഥാപിച്ച കെണിയിൽ കുടുങ്ങി. വീണ്ടും കടുവയുടെ സാന്നിധ്യമുണ്ടായതോടെ ജനം ഭീതിയിലാണ്. 
കാളികാവിലെ നരഭോജി കടുവ കെണിയിൽ കുടുങ്ങിയപ്പോൾ (ഫയൽ ചിത്രം)

Post a Comment

0 Comments