എസ്എസ്എഫ് സൗത്ത് ജില്ലാ സാഹിത്യോത്സവം: മത്സരങ്ങൾ നാളെ
നരിക്കുനി : എസ്എസ്എഫ് സൗത്ത് ജില്ലാ സാഹിത്യോത്സവത്തിലെ മത്സരങ്ങൾ നാളെ രാവിലെ തുടങ്ങും.
അപരരെ ചേർത്തു പിടിക്കുമ്പോഴാണു മനുഷ്യത്വം പൂർണമാകുന്നതെന്ന് എസ്എസ്എഫ് കോഴിക്കോട് സൗത്ത് ജില്ലാ സാഹിത്യോത്സവിന്റെ ഭാഗമായി നടത്തിയ തീം ടോക്ക് അഭിപ്രായപ്പെട്ടു. മനുഷ്യത്വം ഏതു സാഹചര്യത്തിലും നിലനിൽക്കുമെന്നും വിദ്വേഷത്തിനു അൽപായുസ്സാണ് ഉള്ളതെന്നും തീം ടോക്ക് ചൂണ്ടിക്കാട്ടി. മുസ്‌തഫ പി.എറക്കൽ, കെ.ബി.ബഷീർ, വിമീഷ് മണിയൂർ എന്നിവർ പങ്കെടുത്തു. ഇർഷാദ് സഖാഫി എരമംഗലം, അൽഫാസ് ഒളവണ്ണ എന്നിവർ പ്രസംഗിച്ചു. മത്സരങ്ങൾ നാളെ രാവിലെ 10ന് പ്രമുഖ തെലുങ്ക് എഴുത്തുകാരൻ ഡോ.കവി യാക്കൂബ് ഉദ്ഘാടനം ചെയ്യും.
10 ഡിവിഷനുകളിൽ നിന്നായി രണ്ടായിരത്തിൽ അധികം വിദ്യാർഥികൾ പങ്കെടുക്കും. മന്ത്രി പി.എ.മുഹമ്മദ് റിയാസ്, സയ്യിദ് അലി ബാഫഖി, ഡോ.അബ്‌ദുൽ ഹക്കീം അസ്‌ഹരി, സി.മുഹമ്മദ് ഫൈസി തുടങ്ങിയവർ പങ്കെടുക്കും. ഗാസയിലെ നരഹത്യയിൽ പ്രതിഷേധിച്ച് വിദ്യാർഥികൾ നെതന്യാഹുവിന് കത്തെഴുതും. മിഴിവ് സാഹിത്യ ക്യാംപും നാളെ തുടങ്ങും. മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്കാണ് ക്യാംപിൽ പ്രവേശനം. ബിബിൻ ആൻ്റണി, അർഷാദ് ബത്തേരി, എം.ലുഖ്‌മാൻ, ഫൈസൽ അഹ്‌സനി, ആസഫ് അലി നൂറാനി തുടങ്ങിയവർ നേതൃത്വം നൽകും.
Post a Comment
0 Comments