Kuwait
കുവൈത്ത് മദ്യ നിർമാണം : 67 പേർ പിടിയിൽ
കുവൈത്ത് സിറ്റി : വ്യാജമദ്യ നിർമാണവുമായി ബന്ധപ്പെട്ട് കുവൈത്തിൽ വ്യാപകമായി നടത്തിയ പരിശോധനയിൽ പ്രവാസികൾ ഉൾപ്പെടെ 67 പേർ അറസ്റ്റിലായി.
വിഷമദ്യ ദുരന്തത്തെ തുടർന്നാണ് കുവൈത്തിൽ പരിശോധന വ്യാപകമാക്കിയത്. ഉൽപാദന കേന്ദ്രങ്ങൾ കണ്ടെത്തി സീൽ ചെയ്തു. സംഘത്തിൽ സ്ത്രീകളും ഉൾപ്പെട്ടിട്ടുണ്ട്.
വിഷമദ്യ ദുരന്തത്തിൽ 23 പേർ മരിച്ചിരുന്നു. ഇതിൽ പത്തോളം പേർ ഇന്ത്യക്കാരാണ്. 6 മലയാളികളും ഉൾപ്പെടുന്നു. മലയാളിയായ സച്ചിൻറെ മൃതദേഹം കഴിഞ്ഞ ദിവസം നാട്ടിലെത്തിച്ചിരുന്നു.
ഫഹാഹീലിൽ അനധികൃത മദ്യ നിർമാണം തടയുന്നതിനായി നടത്തിയ പരിശോധനയിൽ പ്രവാസി വനിത പിടിയിലായി.
അബൂഹലീഫയിൽ മദ്യ വിതരണം നടത്തിയ ഇന്ത്യൻ പ്രവാസി സംഘം അറസ്റ്റിലായിട്ടുണ്ട്.
40 ഇന്ത്യക്കാർ ഉൾപ്പെടെ 160 പേരാണ് വ്യാജമദ്യം കഴിച്ച് വിവിധ ആശുപത്രികളിൽ കഴിയുന്നത്. സ്ത്രീകളും ചികിത്സയിൽ കഴിയുന്നതായി റിപ്പോർട്ടുകൾ ഉണ്ട്.
കഴിയുന്നവരിൽ ഭൂരിഭാഗം പേരുടെയും നില ഗുരുതരമാണ്. വൃക്ക ഉൾപ്പെടെ ശരീരത്തിന്റെ പ്രധാന അവയവങ്ങളെല്ലാം തകരാറിലാക്കിയതാണ് ആശങ്ക ഉയർത്തുന്നത്. ഇരുപതിലധികം പേർക്ക് കാഴ്ച നഷ്ടപ്പെട്ടു. ഡയാലിസിസിന് വിധേയരാകുന്നവരും കുറവല്ല. വെന്റിലേറ്ററിലാണ് മിക്കവരും. ഇന്ത്യക്കാരിൽ കൂടുതൽ പേരും മലയാളികളാണ്. കഴിഞ്ഞ
ശനിയാഴ്ച മുതലാണ് ജലീബ് അൽ -ഷുയൂഖ് മേഖലയിലെ അനധികൃത മദ്യ വിൽപന കേന്ദ്രത്തിൽ നിന്നും മദ്യം വാങ്ങിയവരെ രോഗബാധിതരായി വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു തുടങ്ങിയത്. കുവൈത്തിൽ മദ്യനിർമാണവും വില്പനയും കർശനമായി വിലക്കിയിട്ടുള്ളതാണ്.
Post a Comment
0 Comments