പ്രധാന അറിയിപ്പുകൾ
എംബിബിഎസ് അലോട്ട്‌മെന്റ് ലഭിച്ചവര്‍ ഹാജരാവണം
കോഴിക്കോട് : കീം 2025ല്‍ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജില്‍ എംബിബിഎസിന് അലോട്ട്‌മെന്റ് ലഭിച്ചവര്‍ ഓഗസ്റ്റ് 20, 21, 22 തീയതികളില്‍ രാവിലെ പത്തിനും 12നും ഇടയില്‍ രക്ഷിതാവിനൊപ്പം അസല്‍ രേഖകള്‍ സഹിതം മെഡിക്കല്‍ കോളേജിനോടനുബന്ധിച്ചുള്ള ലക്ചര്‍ തിയറ്റര്‍ കോംപ്ലക്സില്‍ എത്തണം. റാങ്ക് നമ്പര്‍ ഒന്ന് മുതല്‍ 250 വരെ -ഓഗസ്റ്റ് 20, 251 മുതല്‍ 800 വരെ -21, 800ന് മുകളില്‍ -22 എന്നീ തീയതികളിലാണ് എത്തേണ്ടത്. വിവരങ്ങള്‍ക്ക്: https://www.govtmedicalcollegekozhikode.ac.in/news. ഫോണ്‍: 9995199560.
> പട്ടികജാതി പ്രമോട്ടര്‍ നിയമനം
പട്ടികജാതി വികസന വകുപ്പിന് കീഴില്‍ വിവിധ ബ്ലോക്ക്/മുനിസിപ്പാലിറ്റി/കോര്‍പ്പറേഷന്‍ പട്ടികജാതി വികസന വകുപ്പ് ഓഫീസുകളില്‍ ഒരു വര്‍ഷത്തേക്ക് പ്രമോട്ടര്‍മാരെ നിയമിക്കും. അതത് തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിലുള്ള പട്ടികജാതി വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം. യോഗ്യരായ അപേക്ഷകര്‍ ഇല്ലെങ്കില്‍ സമീപ തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ നിന്നുള്ളവരെ പരിഗണിക്കും. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത: പ്ലസ് ടു/തത്തുല്യം. പ്രായപരിധി: 18-40.
പ്രതിമാസ ഓണറേറിയം: 10,000 രൂപ.
നിശ്ചിത മാതൃകയിലുള്ള അപേക്ഷക്കൊപ്പം ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിയില്‍ നിന്നുള്ള റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഓഗസ്റ്റ് 22ന് വൈകീട്ട് അഞ്ചിനകം ജില്ലാ പട്ടികജാതി വികസന ഓഫീസുകളില്‍ നല്‍കണം. ഫോണ്‍: 0495 2370379, 2370657.
> സ്പോട്ട് അഡ്മിഷന്‍
പട്ടികജാതി വികസന വകുപ്പിന് കീഴിലെ എലത്തൂര്‍ ഗവ. ഐടിഐയില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ (രണ്ടു വര്‍ഷം), വെല്‍ഡര്‍ (ഒരു വര്‍ഷം), വുഡ് വര്‍ക്ക് ടെക്‌നീഷ്യന്‍ (ഒരു വര്‍ഷം), ഡ്രൈവര്‍ കം മെക്കാനിക്ക് (ആറു മാസം) എന്നീ ട്രേഡുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് എസ്‌സി, എസ്ടി, ജനറല്‍ വിഭാഗക്കാര്‍ക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തും. അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തണം. ഫോണ്‍: 04952461898, 9947895238.
> ക്രഷ് ഹെല്‍പ്പര്‍ നിയമനം
വില്യാപ്പള്ളി ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡ് മയ്യന്നൂര്‍ നമ്പര്‍ വണ്‍ എല്‍പിയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന അങ്കണവാടി കം ക്രഷില്‍ ഹെല്‍പ്പര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എസ്എസ്എല്‍സി. പ്രായപരിധി: 35 വയസ്സ്. ഗ്രാമപഞ്ചായത്തില്‍ സ്ഥിരതാമസക്കാരായ വനിതകള്‍ക്ക് അപേക്ഷിക്കാം. ക്രഷ് സ്ഥിതിചെയ്യുന്ന വാര്‍ഡിലെയും തൊട്ടടുത്ത വാര്‍ഡുകളിലെയും വനിതകള്‍ക്ക് മുന്‍ഗണന. അവസാന തീയതി: ഓഗസ്റ്റ് 20 വൈകീട്ട് അഞ്ച്. ഫോണ്‍: 04962592722, 9745426320.
> ഉജ്വലബാല്യം പുരസ്‌കാരം: അപേക്ഷ ക്ഷണിച്ചു
കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം, ഐടി, കൃഷി, മാലിന്യ സംസ്‌കരണം, ജീവകാരുണ്യ പ്രവര്‍ത്തനം, ക്രാഫ്റ്റ്, ശില്‍പനിര്‍മാണം, അസാമാന്യ ധൈര്യത്തിലൂടെ നടത്തിയ പ്രവര്‍ത്തനം എന്നീ മേഖലകളില്‍ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിന് നല്‍കുന്ന 'ഉജ്വലബാല്യം' പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി: ആറ്-18. ജില്ലയില്‍ നാല് കുട്ടികള്‍ക്കാണ് (രണ്ടു ഭിന്നശേഷി വിഭാഗം ഉള്‍പ്പെടെ) അവാര്‍ഡ് നല്‍കുക. അപേക്ഷയോടൊപ്പം വൈദഗ്ധ്യം തെളിയിച്ച മേഖലയുമായി ബന്ധപ്പെട്ട് ലഭിച്ച സര്‍ട്ടിഫിക്കറ്റുകള്‍, പത്രക്കുറിപ്പുകള്‍, കുട്ടിയുടെ പേരില്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങളുണ്ടെങ്കില്‍ അതിന്റെ പകര്‍പ്പ്, കലാപ്രകടനങ്ങള്‍ ഉള്‍കൊള്ളുന്ന സിഡി/പെന്‍ഡ്രൈവ് എന്നിവ ഉള്‍പ്പെടുത്തണം.
അപേക്ഷ ഓഗസ്റ്റ് 30ന് വൈകീട്ട് അഞ്ചിനകം ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, രണ്ടാംനില, ബി ബ്ലോക്ക്, സിവില്‍ സ്റ്റേഷന്‍ പി ഒ കോഴിക്കോട്: 673020 എന്ന വിലാസത്തില്‍ തപാല്‍ മുഖേനയോ നേരിട്ടോ നല്‍കണം. അപേക്ഷ ഫോം wcd.kerala.gov.in ല്‍ ലഭിക്കും. ഫോണ്‍: 0495 2378920, 9946409664.
> കയറുല്‍പന്നങ്ങളില്‍ തൊഴില്‍ നൈപുണ്യ പരിശീലനം
പട്ടികജാതി വികസന വകുപ്പും കയര്‍ വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കയര്‍ ഗവേഷണ കേന്ദ്രമായ നാഷണല്‍ കയര്‍ റിസര്‍ച്ച് ആന്‍ഡ് മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടും ചേര്‍ന്ന് വിവിധ ജില്ലകളില്‍ കയറുല്‍പന്നങ്ങളായ ഫ്രെയിംമാറ്റ്, ചകിരിച്ചോറ് കമ്പോസ്റ്റ്, കയര്‍ഭൂവസ്ത്ര നിര്‍മാണവും വിതാനവും എന്നിവയില്‍ പട്ടികജാതി വനിതകള്‍ക്ക് സ്‌റ്റൈപന്റോടെ തൊഴില്‍ നൈപുണ്യ പരിശീലനം നല്‍കും. യോഗ്യത: എട്ടാം ക്ലാസ്. പ്രായപരിധി: 50 വയസ്സ്. വിശദവിവരങ്ങള്‍ www.ncrmi.org ല്‍ ലഭിക്കും. ഫോണ്‍: 0471-2730788.
> 'പ്രയുക്തി' തൊഴില്‍മേള
ഇന്റര്‍ ലിങ്കിങ് ഓഫ് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചസ് പദ്ധതിയുടെ ഭാഗമായി ജില്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും ചേര്‍ന്ന് കല്ലായി കാലിക്കറ്റ് യൂനിവേഴ്സിറ്റി സ്‌കൂള്‍ ഓഫ് മാനേജ്മെന്റ് സ്റ്റഡീസില്‍ ഓഗസ്റ്റ് 23ന് രാവിലെ പത്ത് മുതല്‍ 'പ്രയുക്തി-2025' സൗജന്യ തൊഴില്‍മേള സംഘടിപ്പിക്കും. സെയില്‍സ്, മാര്‍ക്കറ്റിങ്, ഐടി, ഇന്‍ഷുറന്‍സ് തുടങ്ങിയ മേഖലകളില്‍ എണ്ണൂറോളം ഒഴിവുകളുണ്ട്. സ്പോട്ട് അഡ്മിഷന്‍ ഉണ്ടാകും. ഫോണ്‍: 0495 2370176, 0495 2370179.
> മത്സ്യത്തൊഴിലാളി ഭവന പുനരുദ്ധാരണ പദ്ധതി
ഫിഷറീസ് വകുപ്പ് മുഖേന നടപ്പാക്കുന്ന മത്സ്യത്തൊഴിലാളികളുടെ ഭവന പുനരുദ്ധാരണ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വീടിന് പരമാവധി ഒരു ലക്ഷം രൂപയാണ് അനുവദിക്കുക. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത് ഐഡന്റിഫിക്കേഷന്‍ നമ്പര്‍ ലഭിച്ച മത്സ്യത്തൊഴിലാളികള്‍ക്കും പെന്‍ഷന്‍കാര്‍ക്കും അപേക്ഷിക്കാം. മത്സ്യത്തൊഴിലാളിയുടെ/ഭാര്യയുടെ വീടിന്റെ ഉടമസ്ഥാവകാശം തെളിയിക്കാന്‍ ബന്ധപ്പെട്ട തദ്ദേശസ്ഥാപനം/വില്ലേജ് ഓഫീസില്‍ നിന്നുള്ള സാക്ഷ്യപത്രം ഹാജരാക്കണം. അപേക്ഷകര്‍ ലൈഫ് ഭവന പദ്ധതി മുഖേനയോ സര്‍ക്കാരിന്റെയോ മറ്റേതെങ്കിലും ഭവന പുനരുദ്ധാരണ/പുനര്‍നിര്‍മാണ പദ്ധതി മുഖേനയോ കഴിഞ്ഞ 10 വര്‍ഷത്തിനിടെ ആനുകൂല്യം ലഭിച്ചവരാകരുത്. വീടിന്റെ കാലപ്പഴക്കം എട്ട് വര്‍ഷത്തില്‍ കൂടുതലായിരിക്കണം.
അപേക്ഷകള്‍ അനുബന്ധ രേഖകള്‍ സഹിതം, ബേപ്പൂര്‍, കോഴിക്കോട് (വെള്ളയില്‍), കൊയിലാണ്ടി, വടകര, താമരശ്ശേരി മത്സ്യഭവന്‍ ഓഫീസുകളില്‍ സെപ്റ്റംബര്‍ പത്തിനകം സമര്‍പ്പിക്കണം. ഫോണ്‍: 0495 2383780.
നടപടികള്‍ റദ്ദാക്കി
കോഴിക്കോട് ജില്ലയില്‍ പൊതുവിദ്യാഭ്യാസ വകുപ്പിലെ അറബിക് ഫുള്‍ ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (30 ഏപ്രില്‍ 2025ലെ ഗസറ്റ് വിജ്ഞാപനം) എല്‍.പി.എസ് (ധീവര, കാറ്റഗറി നമ്പര്‍: 077/2025), എസ്‌സിസിസി (കാറ്റഗറി നമ്പര്‍: 078/2025) തസ്തികകളുടെ സ്വീകാര്യമായ അപേക്ഷകള്‍ ലഭിക്കാത്തതിനാല്‍ തെരഞ്ഞെടുപ്പ് നടപടികള്‍ റദ്ദാക്കിയതായി ജില്ലാ പിഎസ്‌സി ഓഫീസര്‍ അറിയിച്ചു.
പാരമ്പര്യേതര ട്രസ്റ്റി നിയമനം
കൊയിലാണ്ടി താലൂക്ക് ശ്രീ എരവട്ടൂര്‍ പള്ളിയറ ഭഗവതി ക്ഷേത്രം, ശ്രീ കുത്താളി കമ്മോത്ത് മഹാവിഷ്ണു ക്ഷേത്രം എന്നിവയില്‍ പാരമ്പര്യേതര ട്രസ്റ്റി നിയമനത്തിന് തദ്ദേശവാസികളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. ശ്രീ എരവട്ടൂര്‍ പള്ളിയറ ഭഗവതി ക്ഷേത്രത്തിലെ അപേക്ഷ ഓഗസ്റ്റ് 27ന് വൈകീട്ട് അഞ്ചിനകവും കുത്താളി കമ്മോത്ത് മഹാവിഷ്ണു ക്ഷേത്രത്തിലേത് സെപ്റ്റംബര്‍ മൂന്നിന് വൈകീട്ട് അഞ്ചിനകവും കോഴിക്കോട് മലബാര്‍ ദേവസ്വം ബോര്‍ഡ് അസി. കമീഷണറുടെ ഓഫീസില്‍ സമര്‍പ്പിക്കണം. അപേക്ഷ ഫോം www.malabardevaswom.kerala.gov.in ല്‍ ലഭിക്കും. ഫോണ്‍: 0495 2374547.
വാഹന ടെണ്ടര്‍
കോഴിക്കോട് വനിത ശിശുവികസന ഓഫീസര്‍ക്ക് 2025-26 വര്‍ഷം കരാര്‍ അടിസ്ഥാനത്തില്‍ വാഹനം വാടകക്ക് നല്‍കാന്‍ ടെണ്ടര്‍ ക്ഷണിച്ചു. ഓഗസ്റ്റ് 23ന് രാവിലെ 11.30 വരെ ടെണ്ടര്‍ സ്വീകരിക്കും. ഫോണ്‍: 0495 2370750.
അപേക്ഷ ക്ഷണിച്ചു
ജില്ലാ പഞ്ചായത്ത് സ്‌കില്‍ ഡെവലപ്മെന്റ് സെന്ററില്‍ കമ്പ്യൂട്ടറൈസ്ഡ് ഗ്രാഫിക് ഡിസൈനിങ്, ഡിസിഎ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ക്ക് നേരിട്ടെത്തി പ്രവേശനം നേടാം. ഫോണ്‍: 8891370026, 0495 2370026.
നഴ്സ് നിയമനം
കോഴിക്കോട് ഗവ. ഹോമിയോപതിക് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആറ് നഴ്സുമാരെ (കാറ്റഗറി IV) ദിവസവേതത്തില്‍ നിയമിക്കും. 90 ദിവസത്തേക്കോ എംപ്ലോയ്മെന്റ് എക്സ്‌ചേഞ്ച്/പിഎസ്‌സി മുഖേന ഒഴിവ് നികത്തുന്നത് വരെയോ ആകും നിയമനം.
യോഗ്യത: ജിഎന്‍എം/ബിഎസ്‌സി നഴ്സിങ്. പ്രായപരിധി: 21-45. പ്രതിദിന വേതനം: 820 രൂപ. പ്രവൃത്തിപരിചയം അഭികാമ്യം. അഭിമുഖം ഓഗസ്റ്റ് 29ന് രാവിലെ ഒമ്പതിന് ആശുപത്രി കോണ്‍ഫറന്‍സ് റൂമില്‍. സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും സഹിതം എത്തണം. ഫോണ്‍: 0495 2371989.
Post a Comment
0 Comments