ചന്തേര പോക്സോ കേസ്: ഉന്നതർ പ്രതികൾ
കാസർകോട് : ചന്തേര പോക്സോ കേസ് ഞെട്ടിക്കുന്ന വഴിത്തിരിവിലേക്ക്. പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ എഇഒ, യൂത്ത് ലീഗ് നേതാവ്, ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവർ പ്രതികളാണ്.
പിടിയിലാകാനുള്ള പ്രതികളില്‍ ചിലര്‍ ഒളിവിലാണ്. അന്വേഷണം ജില്ലയുടെ പുറത്തേക്കും വ്യാപിപ്പിച്ചു. 14 വയസ്സ് മുതൽ ആൺകുട്ടി പീഡനത്തിനിരയായിട്ടുണ്ട്. 14 കേസുകളിലായി 18 പേരാണ് പ്രതികള്‍. ഇനി പിടികൂടാന്‍ ഉള്ളത് 10 പ്രതികളെയാണ്.
ഡേറ്റിങ് ആപ്പ് വഴി ബന്ധം സ്ഥാപിച്ച പ്രതികള്‍ രണ്ടുവര്‍ഷമായി കുട്ടിയെ പീഡിപ്പിച്ചുവരികയായിരുന്നു. കാസര്‍ഗോഡ് ജില്ലയിലും, ജില്ലയ്ക്ക് പുറത്തുമായാണ് പ്രതികള്‍ ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയത്. 18 വയസ്സായെന്ന് രേഖപ്പെടുത്തിയാണ് ആപ്പ് ഉപയോഗിച്ചത്.
ചന്തേര പൊലീസ് സ്റ്റേഷനില്‍ മാത്രം ആറു കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 8 കേസുകള്‍ ജില്ലയ്ക്ക് പുറത്താണ്.
കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ നിന്നുള്ളവരാണ് മറ്റു പ്രതികൾ. 16കാരന്റെ വീട്ടിലെത്തിയ ഒരാളെ മാതാവ് കണ്ടതാണ് പീഡന വിവരം പുറത്തറിയാൻ കാരണം. മാതാവിനെ കണ്ടയുടനെ ഇയാൾ ഓടിരക്ഷപ്പെടുകയായിരുന്നു. തുടർന്ന് മാതാവ് ചന്തേര പൊലീസിൽ പരാതി നൽകിയതിനെത്തുടർന്ന് കുട്ടിയെ ചൈൽഡ് ലൈനിൽ ഹാജരാക്കി. കൗൺസിലിങ് നൽകിയപ്പോഴാണു പീഡന വിവരം പുറത്ത് പറഞ്ഞത്. നാല് ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

Post a Comment
0 Comments