സുരേഷ് ഗോപിയെ കരിങ്കൊടി കാട്ടുമെന്ന് സംശയം; ചായകുടിച്ചിരുന്ന യൂത്ത് കോൺഗ്രസുകാർ പൊലീസ് കസ്റ്റഡിയിൽ
കോഴിക്കോട് : ഉള്ളിയേരിയിൽ പെട്രോൾ പമ്പ് ഉദ്ഘാടനത്തിനു എത്തുന്ന കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയെ കരിങ്കൊടി കാണിക്കുമെന്ന വിവരത്തെ തുടർന്ന് ചായകുടിച്ച് കടയിൽ ഇരുന്ന യൂത്ത് കോൺഗ്രസുകാരെ പൊലീസ് കസ്‌റ്റഡിയിൽ എടുത്തു കെഎസ്‌യു സംസ്‌ഥാന നിർവാഹക സമിതിയംഗം റനീഫ് മുണ്ടോത്ത്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷമീൻ പുളിക്കൂൽ എന്നിവരെയാണു അങ്ങോളി പൊലീസ് കസ്‌റ്റഡിയിൽ എടുത്തത്. ഇതെന്താ പൊലീസുകാർ ബലമായി ഇവരെ വാഹനത്തിൽ കയറ്റുകയായിരുന്നു " ഞങ്ങള് ചായ കുടിച്ചോട്ടെ ഇതെന്തിനാണ്, വിഷയം എന്താണ്, സുരേഷ് ഗോപി വരുന്നതിനു ഞങ്ങളെ പിടിക്കണോ, ഇവിടെ അടിയന്തരാവസ്‌ഥയാണോ" തുടങ്ങിയ ചോദ്യങ്ങൾ പ്രവർത്തകർ ഉന്നയിച്ചെങ്കിലും പൊലീസുകാർ ബലമായി കസ്‌റ്റഡിയിൽ എടുക്കുകയായിരുന്നു. കേന്ദ്ര സഹമന്ത്രി ഉദ്ഘാടനം നിർവഹിച്ചു മടങ്ങിയ ശേഷം കരുതൽ തടങ്കലിലാക്കിയ 3 പേരെയും വിട്ടയച്ചു.

Post a Comment
0 Comments