Kochi/Messi
അർജൻ്റീന ടീം ഫാൻ മീറ്റ്: സൗജന്യമെന്ന് മന്ത്രി
കൊച്ചി : ഫുട്ബോൾ മിശിഹയും സഹ കളിക്കാരും കേരളത്തിൽ എത്തുമ്പോൾ ലോകോത്തര സ്വീകരണം ഒരുക്കാൻ സംസ്ഥാന സർക്കാർ. കൊച്ചിയിൽ നടക്കുന്ന ഫാൻ മീറ്റ് പൂർണ്ണമായും സൗജന്യമായിരിക്കും എന്ന് മന്ത്രി വി.അബ്ദുറഹിമാൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
മെസി ആരാധകർക്ക് ഏറെ സന്തോഷം പകരുന്നതാണ് ഈ വാർത്ത.
സുരക്ഷ സംബന്ധിച്ച് ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു.
സുരക്ഷ പരിഗണിച്ച് സിറ്റിംഗ് കപ്പാസിറ്റി പൂർണ്ണമായും പ്രയോജനപ്പെടുത്തുമെന്നും എതിരാളികൾ ആരെന്ന പ്രഖ്യാപനം ഒരാഴ്ചക്കുള്ളിൽ ഉണ്ടാകുമെന്നും മന്ത്രി മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
മത്സരത്തിന് അനുയോജ്യമായ സൗകര്യങ്ങള്‍ സജ്ജമാക്കാനുള്ള കാര്യങ്ങള്‍ പുരോഗമിക്കുകയാണ്. മറ്റുകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രി ഉടന്‍ യോഗം വിളിക്കുമെന്നും മന്ത്രി പറഞ്ഞു. സാധാരണക്കാരായ കായികപ്രേമികള്‍ക്ക് മെസിയെ കാണാന്‍ അവസരമൊരുക്കും. അത് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കിയ വാക്ക് ആണ്.
അര്‍ജന്റീന ടീം മാനേജര്‍ ഹെക്ടര്‍ ഡാനിയേല്‍ കബ്രേര സ്റ്റേഡിയത്തിലെ സൗകര്യങ്ങള്‍ വിലയിരുത്തിയിരുന്നു. സ്റ്റേഡിയത്തിലെ സുരക്ഷയും മറ്റ് ക്രമീകരണങ്ങളും വിലയിരുത്താനായാണ് അര്‍ജന്റീന മാനേജര്‍ മത്സരം നടക്കുന്ന ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം സന്ദര്‍ശിച്ചത്.
ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയും അർജൻറീന ടീമും
വരുന്നത് കേരളത്തിൻ്റെ കായിക മേഖലക്ക് ഉത്തേജനം ഉത്തേജനം പകരും.

Post a Comment
0 Comments