സിവിൽ ഡിഫൻസിൽ ചേരാൻ അവസരം

നരിക്കുനി : സന്നദ്ധ സേവനത്തിനായി സിവിൽ ഡിഫൻസിൽ ഇപ്പോൾ റജിസ്റ്റർ ചെയ്യാം.
അഗ്നിരക്ഷാ വകുപ്പിന് കീഴിൽ സിവിൽ ഡിഫൻസ് വാരിയേഴ്സ് അംഗമാകാനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു.
  സിവിൽ ഡിഫൻസ് ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി സംസ്ഥാനത്ത് 5040 സിവിൽ ഡിഫൻസ് അംഗങ്ങളെ തെരഞ്ഞെടുക്കും. സന്നദ്ധ പ്രവർത്തനത്തിന് താൽപ്പര്യമുള്ള 18 നും 50 നും ഇടയിൽ പ്രായമുള്ള എല്ലാവർക്കും രജിസ്റ്റർ ചെയ്യാം.വിജയകരമായി പൂർത്തീകരിക്കുന്നവർക്ക് സർട്ടിഫിക്കറ്റ്, ഐഡി കാർഡ് എന്നിവ നൽകും. വിശദ വിവരങ്ങൾക്കും റജിസ്ട്രേഷനുമായി സമീപത്തെ ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനുമായി നേരിട്ട് ബന്ധപ്പെടുക. 

Post a Comment

0 Comments