വിദ്യാർഥികളെ കൊണ്ട് കാൽ തിരുമിക്കൽ; അധ്യാപികയ്ക്ക് സസ്പെൻഷൻ

അമരാവതി
ആന്ധ്രാപ്രദേശിൽ ക്ലാസ്‌മുറിയിൽ വച്ച് കുട്ടികളെ കൊണ്ട് കാലു തിരുമിച്ച സംഭവത്തിൽ അധ്യാപികയ്ക്ക് സസ്പെൻഷൻ. കസേരയിലിരുന്ന അധ്യാപികയുടെ കാൽ നിലത്തിരുന്ന കുട്ടികൾ തിരുമി കൊടുക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ശ്രീകാകുളം മെലിയാപ്പുട്ടിയിലെ ബന്ദപ്പള്ളി ഗേൾസ് ട്രൈബൽ ആശ്രമം സ്കൂളിലാണ് സംഭവം.
അധ്യാപികയെ കാരണം കാണിക്കൽ നോട്ടിസ് നൽകിയാണ് സസ്പെൻഡ് ചെയ്‌തത്‌. വകുപ്പ് തല അന്വേഷണം അവസാനിക്കുന്നത് വരെയാണ് സസ്പെൻഷൻ. കുട്ടികളെ കൊണ്ട് കാലു തിരുമിച്ചതിൽ പ്രതിഷേധം ശക്തമാണ്. 

Post a Comment

0 Comments