ന്യൂയോർക്ക് മേയറായി ഇന്ത്യൻ വംശജൻ
വാഷിംങ്ടൺ : ന്യൂയോർക്ക് മേയർ തെരഞ്ഞെടുപ്പിൽ ചരിത്രത്തിലാദ്യമായി ഇന്ത്യൻ വംശജനു വിജയം.
ഡെമോക്രാറ്റിക് പാർട്ടിയുടെ സൊഹ്റാൻ മംദാനിയാണ് മികച്ച വിജയം നേടിയത്. തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം മുതൽ വ്യക്തമായ ലീഡ് മംദാനി നിലനിർത്തിയിരുന്നു. ന്യൂയോർക്ക് മേയറാകുന്ന ആദ്യ ഇന്ത്യൻ വംശജനും കമ്മ്യൂണിസ്റ്റുമാണ് മംദാനി.
മുൻ ഗവർണർ ആൻഡ്രൂ ക്യൂമോ ഉൾപ്പെടെയുള്ള വരെയാണ് പരാജയപ്പെടുത്തിയത്.
ന്യൂയോർക്ക് സിറ്റിയുടെ 111-ാ മത്തെ മേയറായി മംദാനി സ്ഥാനം ഉറപ്പിച്ചപ്പോൾ അത് മറ്റൊരു ചരിത്രം കൂടിയായി. ചരിത്രത്തിൽ ആദ്യമായാണ് മുസ്ലീം മതവിഭാ ഗത്തിൽ നിന്നും ഒരു ഒരാൾ ന്യൂയോർക്കിന്റെ മേയറാകുന്നത്. ന്യൂയോർക്കിൽ ഇതുവരെ മേയറായി തെരഞ്ഞെടുക്കപ്പെട്ടതിൽ ഏറ്റവും പ്രായം കുറഞ്ഞ മേയർ കൂടിയാണ് മംദാനി. അങ്ങനെ മംദാനിയുടെ വിശേഷങ്ങൾ അവസാനിക്കുന്നില്ല. പ്രസിഡന്റ് ട്രംപിനുള്ള തിരിച്ചടിയായിട്ടു കൂടിയാണ് ഈ തിരഞ്ഞെടുപ്പ് വിജയത്തെ നിരീക്ഷകർ വിലയിരുത്തുന്നത്.

Post a Comment
0 Comments