കെ.സി.വേണുഗോപാലിനെതിരെ സൈബർ ആക്രമണം; മൈസൂരു പൊലീസ് കേസെടുത്തു
കണ്ണൂർ : യുവതിയുടെ മൊബൈൽ ഫോൺ നമ്പർ ഉപയോഗിച്ച് ഉണ്ടാക്കിയ ഫെയ്സ്ബുക്ക് ഐഡിയിലൂടെ എഐസിസിയുടെ സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിനെതിരെ സൈബർ ആക്രമണം നടത്തിയ സംഭവത്തിൽ മൈസൂരു പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. 'കുണ്ടറ ബേബി' എന്ന വ്യാജ ഐഡി ഉപയോഗിച്ച് ആയിരുന്നു കെ.സി.വേണുഗോപാലിനെതിരെ നിരന്തരം സൈബർ ആക്രമണം നടത്തിയത്.
ഇരിക്കൂർ സ്വദേശിയായ യുവതി അറിയാതെയാണ് മൊബൈൽ ഇവരുടെ ഫോൺ നമ്പർ ഫേസ്ബുക്ക് ഐഡി ഉണ്ടാക്കാൻ ഉപയോഗിച്ചത്. യുവതി 10 വർഷത്തോളമായി മൈസൂരുവിലാണ് താമസിക്കുന്നത്. ഇവർ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കുണ്ടറ ബേബി എന്ന ഫേസ്ബുക്ക് പേജ് നീക്കം ചെയ്യണമെന്നും യുവതി പരാതിയിൽ ആവശ്യപ്പെട്ടു.

Post a Comment
0 Comments