കരുമലയിൽ അപൂർവ മത്സ്യം 'പാതാള പൂന്താരകൻ '



ബാലുശ്ശേരി : അത്യപൂർവമായി
മാത്രം പുറത്ത്  കാണുന്ന ശുദ്ധജല മത്സ്യവും കോഴിക്കോടിന്റെ ജില്ലാ മത്സ്യവുമായ പാതാള പൂന്താരകനെ (പാഞ്ചിയോ ബുജിയ) കരുമലയിൽ കണ്ടെത്തി. കരുമല കളത്തിൽ ലിനീഷിൻ്റെ വീട്ടിലെ കിണറ്റിൽ നിന്നാണു പൈപ്പ് വഴി ഈ അപൂർവ മത്സ്യത്തെ ലഭിച്ചത്.
പാതാള മത്സ്യത്തെ ലഭിച്ച വിവരം കുഫോസ് (കേരള യൂണി വേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ ഡീസ്) അധികൃതരെ അറിയിച്ചു. കാഴ്ച ശേഷി ഇല്ലാത്ത വലുപ്പം കുറഞ്ഞ ഇവയെ അപൂർവമായി മാത്രമാണു കാണുന്നത്. ഏറ്റവും ശുദ്ധമായ ജലസ്രോതസ്സുകളിൽ മാ ത്രമാണ് ഇവയുടെ സാന്നിധ്യം. ഇവ വംശനാശ ഭീഷണി നേരി ടുന്നു. ഇവയെ കുറിച്ചുള്ള ശാസ്ത്രീയ പഠന ങ്ങൾ പുരോഗമിക്കുകയാണ്.
ശുദ്ധമായ ജല സ്രോതസ്സുകളിൽ മാത്രമാണ് ഇവയുടെ അപൂർവ സാന്നിധ്യം. ചുവപ്പു നിറമാണ് മറ്റൊരു പ്രത്യേകത. പാതാള പുന്താരകനെന്ന ഇത്തിരി കുഞ്ഞനെ 2019ൽ ചേരിഞ്ചാ ലിലാണ് ആദ്യമായി കേരളത്തിൽ  കണ്ടെത്തിയത്. ഭൂഗർഭ ആരൽ മത്സ്യമായ പൂന്താരകൻ വംശനാശ ഭീഷണി നേരിടുന്നവയാണ്. ഭൂമിക്ക ടിയിലെ ഉറവു ചാലുകളിലൂടെ യാണ് ഇവയുടെ സഞ്ചാരം. അങ്ങനെയാണു കിണറുകളിൽ പാതാള പൂന്താരകൻ എത്തുന്നത്. 
വംശനാശ ഭീഷണി നേരിടുന്ന പാതാള പുന്താരകനെ കേര ളത്തിൽ കണ്ടെത്തിയതായി അറിയിച്ച് 2 വർഷം മുൻപ് ഹോളിവുഡ് നടൻ ലിയനാഡോ ഡി കാപ്രിയോ ഇൻസ്റ്റഗ്രാമിൽ ചി ത്രം പങ്കുവച്ചിരുന്നു. അതോടെ യാണു പാതാള പൂന്താരകന്  കൂടുതൽ ശ്രദ്ധ ലഭിച്ചത്.
11 ഇനം പാതാള മത്സ്യങ്ങളെ യാണു ഇതുവരെ കേരളത്തിൽ കണ്ടെത്തിയത്. ഇവയെ കുറി ച്ചുള്ള പഠനങ്ങൾ പുരോഗമി ക്കുകയാണ്. കുറഞ്ഞ എണ്ണ ത്തെ മാത്രമാണ് ഇതുവരെ ഗവേഷകർക്ക് ലഭിച്ചത്. പൈപ്പി ലൂടെയും മറ്റും ഇവയെ കിട്ടുന്ന വർ പാതാള മത്സ്യമാണെന്നു തിരിച്ചറിയാതെ ഉപേക്ഷിക്കുന്ന സാഹചര്യവും ഉണ്ട്. ഇവയെ ലഭിക്കുന്നവർ കുഫോസ് അധി കൃതരെ വിവരം അറിയിക്കണം. 9995926807

Post a Comment

0 Comments