ഭർത്താവ് അപകടത്തിൽ മരിച്ച റോഡിൽ ഓട്ടോറിക്ഷ ഇടിച്ച് ഭാര്യയും മരിച്ചു
പാലക്കാട് : ഓട്ടോറിക്ഷ ഇടിച്ച് വീട്ടമ്മ മരിച്ചു.
രണ്ടര വർഷം മുൻപ് ഇവരുടെ ഭർത്താവും ഇതേ റോഡിലുണ്ടായ വാഹനാപകടത്തിൽ മരിച്ചിരുന്നു. പാലക്കാട് –കുളപ്പുള്ളി പാത എടത്തറയിൽ ഓട്ടോറിക്ഷ ഇടിച്ചു വീട്ടമ്മ മരിച്ചു. എടത്തറ നെയ്ത്താട്ടുതൊടി വീട്ടിൽ ലതയാണ് (51) മരിച്ചത്. ഇന്ന് രാവിലെ ആറോടെയാണ് അപകടം. പാൽ വാങ്ങുന്നതിനായി റോഡ് മുറിച്ചു കടക്കുന്നതിനിടെ പത്തിരിപ്പാല ഭാഗത്തു നിന്നെത്തിയ ഓട്ടോറിക്ഷ ഇടിച്ചാണ് അപകടം. ഇടിയുടെ ആഘാതത്തിൽ റോഡിലേക്കു തെറിച്ചു വീണ ലതയെ അതേ ഓട്ടോറിക്ഷയിൽ തന്നെ കല്ലേക്കാട് സഹകരണ ആശുപത്രിയിലും പിന്നീട് ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടു നൽകി. സംസ്കാരം നാളെ 12 ന് രാവിലെ 9ന് പാമ്പാടി ഐവർമഠം ശ്മശാനത്തിൽ.
ലതയുടെ ഭർത്താവ് സുരേന്ദ്രൻ രണ്ടരവർഷം മുൻപ് എടത്തറയിൽ ഇതിനു സമീപത്തുണ്ടായ വാഹനാപകടത്തിൽ മരിച്ചിരുന്നു. മക്കൾ: ശ്രീരാഗ്, ശ്രീക്കുട്ടി നെയ്ത്യാട്ട്. (മലയാള മനോരമ, പാലക്കാട് ).

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍