Responsive Ad

പുല്ലാളൂരിൽ കാളപൂട്ട് പുരോഗമിക്കുന്നു

പുല്ലാളൂർ : പോയ കാലത്തിൻ്റെ ആവേശം ഒട്ടും ചോരാതെ പുല്ലാളൂരിൽ കാളപൂട്ട് മത്സരം പുരോഗമിക്കുന്നു. ഇന്ന് രാവിലെ തുടങ്ങിയ മത്സരം വൈകിട്ട് സമാപിക്കും. 59 ജോഡി ഉരുക്കളാണ് കാണികൾക്ക് ആവേശ കാഴ്ചകൾ സമ്മാനിക്കുന്നത്. സ്ത്രീകളും കുട്ടികളുൾപ്പെടെയുള്ള കാണികളാൽ പൂട്ടു കണ്ടത്തിന്റെ പരിസരം നിറഞ്ഞിരിക്കുകയാണ്. 
കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്നാണ് ഉരുക്കളും പൂട്ടുകാരും എത്തിയിട്ടുള്ളത്. മത്സരം കാണാനും കാള പൂട്ടിൽ പങ്കെടുക്കാനും നിരവധി യുവാക്കളും എത്തിയിട്ടുണ്ട്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍