സ്ഥാനാർഥി എത്തിയാൽ സേവനം ഫ്രീയാണ്

ബ്ലോക്ക് അവിടനല്ലൂർ ഡിവിഷനിലെ യുഡിഎഫ് സ്‌ഥാനാർഥി സജില രജീഷ് പ്രചാരണത്തിനിടെ 

ബാലുശ്ശേരി : വോട്ട് ചോദിച്ച് സ്ഥാനാർഥി എത്തിയാൽ സേവനം ഫ്രീയാണ്. 
ബാലുശ്ശേരി ബ്ലോക്ക് അവിടനല്ലൂർ ഡിവിഷനിലെ യു ഡിഎഫ് സ്‌ഥാനാർഥി സജില രജീഷാണ് പ്രചാരണത്തിനിടെ ആരോഗ്യ സേവനവും നൽകുന്നത്. നഴ്സായ സ്‌ഥാനാർഥിക്ക് പ്രചാരണ തിരക്കുകൾക്കിടയിലും സേവനത്തിൽ വിട്ടുവീഴ്ച ഇല്ല. ബാലുശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സാണ് സജില രജീഷ്. സ്ഥാനാർഥി എത്തിയാൽ വോട്ട് ചോദിക്കുന്നതിനൊപ്പം ആരോഗ്യ സ്ഥിതിയും അന്വേഷിക്കും.  
പൂനത്ത് ഭാഗത്ത് പ്രചാരണം നടത്തുന്നതിനിടെ വീട്ടിലെ മുതിർന്ന അംഗം ആയിഷുമ്മ യ്ക്ക് ഒരു ക്ഷീണം, ഉടൻ സ്ഥാ നാർഥി രക്ത‌തസമ്മർദം പരിശോധിച്ച് വ്യതിയാനം പറഞ്ഞു കൊടുത്തു. ഡോക്ടറെ കാണാൻ നിർദേശിച്ച് പ്രവർത്തകർക്കൊപ്പം അടുത്ത വീടുകളിലേക്ക് പുറപ്പെട്ടു. 
അങ്ങനെ വോട്ട് അഭ്യർഥനയും ആരോഗ്യ പരിശോധനയുമായി സ്ഥാനാർഥി മുന്നേറുകയാണ്.

Post a Comment

0 Comments