കുരീപ്പുഴയിൽ മത്സ്യബന്ധന ബോട്ടുകൾ കത്തിയ സംഭവം; എസിപി അന്വേഷിക്കും
കൊല്ലം : കുരീപ്പുഴയിൽ മത്സ്യബന്ധന ബോട്ടുകൾ കത്തിയ സംഭവത്തിൽ എസിപിക്ക് അന്വേഷണ ചുമതല.
പുലർച്ചെ ഉണ്ടായ തീപിടിത്തത്തിൽ ഡൊമിനിക് കടവ് ഭാഗത്ത് കെട്ടിയിരുന്ന 9 ബോട്ടുകളും, ഒരു ചീനവലയും, ഒരു ഫൈബർ വള്ളവുമാണ് കത്തിനശിച്ചത്. ആറ് കോടിയിലധികം രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് സൂചന. അട്ടിമറി സാധ്യത ഉൾപ്പെടെയുള്ള കാര്യങ്ങൾ പൊലീസ് പരിശോധിക്കും. എൻ.കെ.പ്രേമചന്ദ്രൻ എംപി, കലക്ടർ, കമ്മിഷണർ, തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു. സമഗ്ര അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തണമെന്നും മത്സ്യ ബന്ധന തൊഴിലാളികൾക്ക് അർഹമായ നഷ്ട പരിഹാരം നൽകണമെന്നും ജനം ആവശ്യപ്പെട്ടു.

Post a Comment
0 Comments