കഴിഞ്ഞ തിരഞ്ഞെടുപ്പിലൂടെ തിരിച്ചു വന്ന ജിതിൻ
ബാലുശ്ശേരി : കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ എത്തിയത് തൻ്റെ തിരിച്ചുവരവിനുള്ള നിമിത്തമായാണു വട്ടോളി ബസാറിലെ ജിതിൻ കാണുന്നത്. എസ്എസ്എൽസിക്കു പഠിക്കുമ്പോഴാണ് വട്ടോളി ബസാർ കൈതോട്ട് വയലിൽ രവിയുടെയും ബാലാമണിയുടെയും മകനായ ജിതിനെ (36) മസ്‌കുലർ ഡിസ്ട്രോഫി ബാധിക്കുന്നത് പ്ളസു വരെ പഠിക്കുമ്പോഴേക്കും രോഗം കൂടുതലായി
പിന്നീട് ചികിത്സകൾ തുടർന്നെങ്കിലും പുറം ലോകവുമായി കാര്യമായി ബന്ധമില്ലാതെ വീട്ടിൽ ഒതുങ്ങേണ്ടി വന്നു കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പരസഹായത്തോടെ ജിതിൻ വോട്ട് ചെയ്യാൻ എത്തിയത് കണ്ടപ്പോഴാണ് സഹപാഠികളും സുഹൃത്തുക്കളും ജിതിന്റെ അവസ്‌ഥ തിരിച്ചറിയുന്നത്. ഇതോടെ സുഹൃത്തുക്കളുടെ കൂട്ടായ്മയിൽ വീടിനു സമീപം പെട്ടിക്കട ഒരുക്കി നൽകി മാതാപിതാക്കളും സഹോദരൻ അശ്വിനും സുഹൃത്തുക്കളും നാട്ടുകാരും ജിതിനു പൂർണ പിന്തുണ നൽകി. ഇവിടേക്ക് എത്താൻ ചക്ര കസേരയും ലഭിച്ചതോടെ ജിതിന്റെ സാമൂഹിക ബന്ധങ്ങൾ വളർന്നു. ഒറ്റപ്പെടലിനു പരിഹാരമായി ഇപ്പോഴത്തെ ചികിത്സ ഈ കച്ചവടവും നാട്ടുകാരുമായുള്ള ബന്ധങ്ങളുമാണെന്ന് ജിതിൻ പറയുന്നു. നാടൻ ഉൽപന്നങ്ങളും മറ്റും ഇവിടെ ലഭിക്കും. രണ്ട് വർഷം മുൻപ് ജിതിൻ്റെ പഴയ പെട്ടിക്കട മോഷ്‌ടാക്കൾ കുത്തിപ്പൊളിച്ച് നശിപ്പിച്ചിരുന്നു. ഈ വിവരം അറിഞ്ഞ ബാദുഷ ഹൈപ്പർമാർക്കറ്റാണ് ഇപ്പോഴത്തെ കട നൽകിയത്.
ഈ തിരഞ്ഞെടുപ്പ് കാലത്തെ തന്റെ രണ്ടാം ജന്മത്തിന്റെയും സ്വയം പര്യാപ്‌തതയുടെയും അഞ്ചാം വർഷം എന്നാണ് ജിതിൻ വിശേഷിപ്പിക്കുന്നത് ജിതിനെ കാണാനും സാധനങ്ങൾ വാങ്ങാനും മാത്രമായി ഒട്ടേറെ ആളുകൾ ഇവിടെ എത്തുന്നുണ്ട് ചില സാധനങ്ങൾ വലിയ ടൗണുകളിൽ നിന്നൊന്നും വാങ്ങാതെ ജിതിന്റെ കടയിലാണ് എത്തിയാണ് വാങ്ങുന്നത് വിവിധ നാടൻ ഉൽപന്നങ്ങളും ജിതിൻ്റെ കടയിൽ ലഭ്യമാണ്.
പ്രവാസി വ്യവസായി എ.എ യൂസഫലിയെ കാണുകയും സംസാരിക്കുകയും ചെയ്യണമെന്നത് ജിതിൻ്റെ വലിയ ആഗ്രഹമാണ്. ജിതിന്റെ ഫോൺ 9656430039.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍