തിരഞ്ഞെടുപ്പ് കുടുംബ കാര്യം
നന്മണ്ട : തിരഞ്ഞെടുപ്പ് മത്സരം മാത്രമല്ല കുടുംബകാര്യം കൂടിയാണ് ഈ സഹോദരനും സഹോദരിക്കും. ഉണ്ണികുളം ഇരുപതാം വാർഡിലെ യുഡിഎഫ് സ്‌ഥാനാർഥി നികീഷ് കുമാർ തനിയാടത്തിൻ്റെ സഹോദരി നന്മണ്ട പഞ്ചായത്തിലെ യുഡിഎഫ് സ്‌ഥാനാർഥിയാണ്. നന്മണ്ട ഏഴാം വാർഡിലാണ് സഹോദരി നീനാ ശശീന്ദ്രൻ മത്സരിക്കുന്നത്. രണ്ടു പേരും സ്‌ഥാനാർഥികൾ ആയതിനാൽ പരസ്‌പരം പ്രചാരണത്തിനു സഹോദരനും സഹോദരിയും എത്തിയില്ലെങ്കിലും അതത് വാർഡുകളിലെ പരിചയക്കാരെയും ബന്ധുക്കളെയും ഫോണിൽ വിളിച്ച് വോട്ട് അഭ്യർഥിക്കുന്നുണ്ട്.

Post a Comment
0 Comments