പഞ്ചായത്തുകളിൽ കരുത്ത് കാട്ടാൻ യുഡിഎഫ്

കോഴിക്കോട് : ജില്ലയിലെ പഞ്ചായത്തു കളിൽ ഇത്തവണ എതിർപാളയത്തെ പോലും അമ്പരപ്പിക്കുന്ന യുഡിഎഫ് ത രംഗം ദൃശ്യം. നിലവിൽ  ഭരണത്തിലുള്ള 27 പഞ്ചായത്തുകൾക്ക് പുറമെ കഴിഞ്ഞ തവണ നേരിയ ഭൂരിപക്ഷത്തിന് കൈവി ടേണ്ടി വന്ന പല പഞ്ചായത്തുകളിലും ഇത്തവണ ചരിത്രവിജയത്തോടെ മുന്നേറാനാകുമെന്ന പ്രതീക്ഷയിലാണ് യുഡി എഫ്.
മൊത്തമുള്ള എഴുപത് പഞ്ചായത്തു കളിൽ 43 ഇടത്താണ് കഴിഞ്ഞ തവണ എൽഡിഎഫ് മുന്നിലെത്തിയത്. അന്ന് കോവിഡ് മഹാമാരിയുടെ ആനുകൂല്യം എൽഡിഎഫിന് കിട്ടിയിരുന്നു. അപ്പോഴും യുഡിഎഫിന് 27 പഞ്ചായത്തുകളിൽ ഭൂ രിപക്ഷം ലഭിച്ചിരുന്നു. 2015ൽ ഇടതുമു ന്നണി 48 പഞ്ചായത്തുകളും യുഡിഎ ഫ് 22 പഞ്ചായത്തുകളുമാണ് നേടിയിരു ന്നത്. കഴിഞ്ഞ തവണയും മലയോര മേഖലയിലാണ് ഇടതുമുന്നണിക്ക് വലി യ തിരിച്ചടി നേരിട്ടത്. കൊടിയത്തൂർ, കാ രശ്ശേരി, തിരുവമ്പാടി, കട്ടിപ്പാറ, പുതുപ്പാ ടി പഞ്ചായത്തുകൾ നഷ്ടമായപ്പോൾ കൂ ടരഞ്ഞി തിരിച്ചുപിടിക്കാനായതായിരുന്നു ഏക ആശ്വാസം. വന്യജീവി ആക്രമണം. കുടിയേറ്റ ജനതയോടുള്ള അവഗണന. കാർഷിക മേഖലയുടെ തകർച്ച. വികസ ന പ്രശ്നങ്ങൾ. ന്യൂനപക്ഷ ജനവിഭാഗ ത്തിനെതിരായ സർക്കാർ നിലപാട് തുട ങ്ങി മലയോര ജനതയുടെ രോഷം ആ ളിക്കത്തുമ്പോൾ ജില്ലയിലെ മലയോര പ ഞ്ചായത്തുകൾ ഇത്തവണയും എൽഡി എഫിന് ബാലികേറാ മലയാകും.
ചക്കിട്ടപ്പാറ, ചങ്ങരോത്ത്, കോടഞ്ചേ രി, കട്ടിപ്പാറ, കാവിലുംപാറ, കായക്കൊ ടി, കൂരാച്ചുണ്ട്. പുതുപ്പാടി. താമരശ്ശേരി, കൂടരഞ്ഞി, കൊടിയത്തൂർ, തിരുവമ്പാടി, മരുതോങ്കര, വാണിമേൽ പഞ്ചായത്തു കളിലാണ് മലയോരം വ്യാപിച്ചുകിടക്കു ന്നത്. ആർഎംപിക്ക് സ്വാധീനമുള്ള വട കര മേഖലയിൽ തിരുവള്ളൂരും ഏറാമ ലയും കഴിഞ്ഞ തവണ ഇടതുമുന്നണി ക്ക് നഷ്ടമായിരുന്നു. ആർഎംപിയുമായു ണ്ടാക്കിയ കൂട്ടുകെട്ടാണ് ഏറാമലയിൽ യുഡിഎഫിന് കരുത്തായത്. അഴിയൂരും ഒഞ്ചിയവും നിലനിർത്താനും ആർഎംപി പിന്തുണ യുഡിഎഫിനെ സഹായിച്ചിരുന്നു. എന്നാൽ ആർഎംപിക്ക് ശക്തിയുള്ള ചോറോട് ഇടതുമുന്നണിക്ക് നിലർത്താനായി. ആദ്യമായി ചെങ്ങോട്ട്കാവ് പിടിച്ചെടുക്കാനായതാണ് കഴിഞ്ഞവർഷം ഇടതുമുന്നണിയുടെ നേട്ടം. ഇത്തവണ ചെങ്ങോട്ടുകാവിൽ പഴുതടച്ച പ്രചാരണമാണ് യുഡിഎഫ് നടത്തുന്നത്.
നീണ്ട ഇടവേളയ്ക്കുശേഷം കുന്ദമംഗലം തിരിച്ചുപിടിക്കാനും എൽഡിഎഫിനായിരുന്നു. ഇവിടെയും പിഴവുകൾ പരിഹരിച്ച് യുഡിഎഫ് മുന്നേറി കഴിഞ്ഞു. കഴിഞ്ഞ തവണ ഉണ്ണികുളം, കായക്കൊടി പഞ്ചായത്തുകളിൽ എൽഡിഎഫും യുഡിഎഫും തുല്യനിലയിലായതോടെ നറുക്കെടുപ്പിലൂടെയാണ് അധികാരം നിശ്ചയിച്ചത്. രണ്ടിടത്തും നിലവിൽ യുഡിഎഫാണ് ഭരിക്കുന്നത്. പെരുമണ്ണ പഞ്ചായത്തിൽ സ്വതന്ത്രനായി മത്സരിച്ചയാളെ കോൺഗ്രസിലേക്ക് തിരിച്ചെടുത്തതോടെ കക്ഷിനില മാറി. 18 വാർഡുള്ള പഞ്ചായത്തിൽ യുഡിഎഫ് എട്ടു സീറ്റ്. എൽഡിഎഫ് പത്ത് സീറ്റ് എന്നിങ്ങനെയാണ് നിലവിലെ കണക്ക്. തിരുവമ്പാടി പഞ്ചായത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ പുറത്താക്കിയതോടെ കക്ഷിനിലയിൽ മാറ്റംവന്നിരുന്നു. യുഡിഎഫ് 10 എൽഡിഎഫ് 7 ഇങ്ങനെയായിരുന്നു കക്ഷിനില.

രണ്ട് സീറ്റുണ്ടായിരുന്ന ലീഗിന് ഒരു സീ റ്റായി കുറഞ്ഞു. പുറമേരി പഞ്ചായത്തിൽ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് എൽ ഡിഎഫിൽ നിന്ന് ഒരു സീറ്റ് പിടിച്ചെടു ത്തിരുന്നു. വില്യാപ്പള്ളി പഞ്ചായത്തിൽ എൽഡിഎഫിൽനിന്ന് യുഡിഎഫ് ഒരു സീ റ്റ് പിടിച്ചെടുത്തു. ചെറുവണ്ണൂർ പഞ്ചായ ത്തിൽ എൽഡിഎഫ് ഭരണമായിരുന്നു. ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയി ച്ച് ഭരണംപിടിച്ചു. എൽഡിഎഫിന്റെ കൈ വശമുള്ള കുന്ദമംഗലം, ബാലുശ്ശേരി, ചേ മഞ്ചേരി, ചെങ്ങോട്ടുകാവ്. ചോറോട്, ഏ റാമല, കാക്കൂർ. കീഴരിയൂർ, കോട്ടൂർ. കു റ്റ്യാടി, മരുതോങ്കര, മൂടാടി, നന്മണ്ട, ഉള്ളി യേരി, നടുവണ്ണൂർ, പേരാമ്പ്ര, പെരുമണ്ണ. തലക്കുളത്തൂർ, തിക്കോടി, തുറയൂർ, വി ല്യാപ്പള്ളി, പുറമേരി തുടങ്ങിയ പഞ്ചായ ത്തുകളിൽ പ്രചാരണ ഘട്ടത്തിൽ ത ന്നെ യുഡിഎഫ് മുന്നിലെത്തിയ അവ സ്ഥയാണ്. ഇവയ്ക്കൊപ്പം മറ്റു ചില പ ഞ്ചായത്തുകൾ കൂടി പിടിച്ചെടുക്കാനാ ണ് യുഡിഎഫിൻ്റെ ശ്രമം. അതേസമയം കൈവശമുള്ള പഞ്ചായത്തുകൾ ഒന്നും നഷ്ടമാകില്ല എന്ന ആത്മവിശ്വാസവും യു ഡിഎഫ് ക്യാമ്പിൽ ഉണ്ട്. 

Post a Comment

0 Comments