കോഴിക്കോട് : ബാലുശ്ശേരി പനങ്ങാട് പഞ്ചായത്ത് രണ്ടാം വാർഡിലെ യുഡിഎഫിൻ്റെ വിജയാഹ്ലാദ റാലിക്കിടെ സ്കൂട്ടർ കത്തി പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു.
കോൺഗ്രസ് പ്രവർത്തകനായ ബാലുശ്ശേരി വട്ടോളി ബസാർ സ്വദേശി സന്ദീപാണ് (34) മരിച്ചത്. പരുക്കേറ്റ ജിഷ്ണുവിന്റെ (30) നില ഗുരുതരമായി തുടരുകയാണ്. രണ്ടാം വാർഡിൽ വിജയിച്ച യുഡിഎഫ് സ്ഥാനാർഥി പി.ജി.ദേവാനന്ദിൻ്റെ വിജയാഘോഷത്തിനിടെയാണ് അപകടം ഉണ്ടായത്. പൊലീസും ഫയർഫോഴ്സും സ്ഥലത്ത് എത്തിയിരുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍