ഉണ്ണികുളത്ത് വാർഡ് കോൺഗ്രസ് കമ്മിറ്റി പിരിച്ചുവിട്ടു; സ്ഥാനാർഥിയെ പ്രഖ്യാപിച്ചു
വാർഡ് വിട്ടു നൽകിയതിൽ പ്രതിഷേധിച്ച് ചേർന്ന കോൺഗ്രസ് കമ്മിറ്റി യോഗം കാരാട്ടുമ്മൽ മുനീറിനെ സ്ഥാനാർഥിയായി പ്രഖ്യാപിക്കുന്നു.
എകരൂൽ : ഉണ്ണികുളം പഞ്ചായത്തിൽ പതിനഞ്ചാം വാർഡ് മുസ്ലിം ലീഗിന് വിട്ടു നൽകിയതിൽ
കോൺഗ്രസിൽ പ്രതിഷേധം. കോൺഗ്രസ് പ്രവർത്തകർ യോഗം ചേർന്ന് ഈ വാർഡ് കമ്മിറ്റി പിരിച്ചു വിട്ടു. സ്വന്തം നിലയിൽ സ്ഥാനാർത്ഥിയെ നിർത്താനാണ് വാർഡ് യോഗത്തിന്റെ തീരുമാനം.
ഏതാനും വർഷങ്ങളായി ലീഗ് മത്സരിക്കുന്ന വാർഡാണിത്. മുൻപ് കോൺഗ്രസിന്റെ വാടായിരുന്നു ഇതെന്നും 2020ലെ കരാർ അനുസരിച്ച് ഈ തെരഞ്ഞെടുപ്പിൽ വാർഡ് കോൺഗ്രസിന് വിട്ടു നൽകേണ്ടതാണെന്നും പ്രവർത്തകർ പറയുന്നു. എന്നാൽ നിലവിലുള്ള കരാർ അവഗണിച്ചുകൊണ്ട് മണ്ഡലം കമ്മിറ്റി വാർഡ് ലീഗിനു നൽകി എന്നാണ് പ്രവർത്തകരുടെ ആരോപണം. കോൺഗ്രസ് നേതാവ് കാരാട്ടുമ്മൽ മുനീറിനെ സ്ഥാനാർഥിയാക്കാൻ യോഗം തീരുമാനിച്ചു. മുസ്ലിം ലീഗിനും കോൺഗ്രസിനും സ്വാധീനമുള്ള വാർഡിൽ കോൺഗ്രസ് റിബൽ സ്ഥാനാർഥിയെ നിർത്തി മത്സരിപ്പിക്കുമ്പോൾ ഉണ്ണികുളം പഞ്ചായത്തിൽ യുഡിഎഫ് ബന്ധം ശിഥിലമാകുമെന്ന ആശങ്കയിലാണ് നേതൃത്വം.

Post a Comment
0 Comments