പാട്ട് കേസ്; പിൻവാങ്ങാൻ ഒരുങ്ങി പോലീസ്


തിരുവനന്തപുരം : പോറ്റിയേ കേറ്റിയെ
വിവാദ പാരഡി ഗാനത്തില്‍ കേസെടുക്കില്ല. കേസെടുക്കേണ്ടതില്ലെന്ന നിലപാടിലേക്ക് പൊലീസ്. 
ക്രമസമാധാന ചുമതലയുള്ള എഡിജിപി തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസിന് ഇക്കാര്യത്തിൽ നിര്‍ദേശം നല്‍കിയതായുള്ള വിവരങ്ങൾ പുറത്തുവന്നു.
പാരഡി ഗാനം നീക്കാന്‍ മെറ്റയ്ക്കും യൂട്യൂബിനും കത്ത് നല്‍കേണ്ടതില്ലെന്നും അറിയിച്ചു.
കാണിച്ച് തിരുവാഭരണ പാത സംരക്ഷണസമിതി നല്‍കിയ പരാതിയിലായിരുന്നു പാട്ട് തയ്യാറാക്കിയവരെ പ്രതിചേർത്ത് കേസെടുത്തത്. ഗാനരചയിതാവ് കുഞ്ഞബ്ദുള്ള, ഡാനിഷ് മലപ്പുറം, സിഎംഎസ് മീഡിയ. സുബൈര്‍ പന്തല്ലൂര്‍ എന്നിവരാണ് പ്രതികള്‍. 
അതിനിടെ കോടതി നിർദേശം നൽകാതെ പാട്ട് നീക്കം ചെയ്യുന്നത് തെറ്റാണെന്നും ഇവ മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് വി ഡി സതീശനും മെറ്റയ്ക്ക് കത്തയച്ചിരുന്നു.
പാട്ടിനെതിരെ കേസ് കോടതിയിൽ നിലനിൽക്കില്ലെന്ന അഭിപ്രായമാണ് പോലീസ് ഇപ്പോൾ മുന്നോട്ടുവയ്ക്കുന്നത്. പോറ്റിയേ കേറ്റിയെ പാട്ട് മത ധ്രുവീകരണം ഉണ്ടാക്കുന്നതും വിശ്വാസത്തെ വ്രണപ്പെടുത്തുന്നതുമെന്ന സിപിഎം നിലപാടിനെതിരെ വലിയ വിമർശനമാണ് ഉയരുന്നത്.

Post a Comment

0 Comments