ഭോപ്പാൽ : ഇന്‍ഡോറില്‍ മലിനജലം കലർന്ന കുടിവെള്ളം ഉപയോഗിച്ചതിനെ തുടര്‍ന്നുണ്ടായ ദുരന്തത്തില്‍ ഒരാള്‍ കൂടി മരിച്ചു. ഇതോടെ ദുരന്തത്തിന് ഇരയായവരുടെ എണ്ണം 17 ആയി. പുതുതായി രോഗം സ്ഥിരീകരിച്ച 38 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. 15 പേര്‍ ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. നിലവില്‍ ആകെ 142 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സ തേടുന്നത്. ദിവസങ്ങള്‍ പിന്നിട്ടിട്ടും പുതിയ രോഗികളും മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നുവെന്ന് ആരോഗ്യവിദഗ്ധര്‍ പറഞ്ഞു.
രോഗബാധിതരും മരണങ്ങളും വര്‍ധിക്കുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാക്കി. ഈ ദുരന്തം കൈകാര്യം ചെയ്യുന്നതിൽ മധ്യപ്രദേശ് സർക്കാർ തികഞ്ഞ പരാജയം ആണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. ജനങ്ങളുടെ പ്രാഥമിക ആവശ്യങ്ങൾ ലഭ്യമാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടതായും കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
Post a Comment
0 Comments