എൽഡിഎഫ് ഭരണത്തിൽ വ്യവസായ മേഖല തകർന്നടിഞ്ഞു: എ.പി.അനിൽ കുമാർ എംഎൽഎ
കോഴിക്കോട് : കേരളത്തിൽ വ്യവസായ വികസനം കണക്കുകളിൽ മാത്രം: എ.പി.അനിൽ കുമാർ എംഎൽഎ
കോഴിക്കോട് : കേരളത്തിലെ വ്യവസായ രംഗം മെച്ചപ്പെടുത്താൻ സംസ്ഥാന സർക്കാർ നടപടികൾ ഒന്നും സ്വീകരിക്കുന്നില്ലെന്നും വ്യവസായ വികസനം കണക്കുകളിലെ കള്ളക്കളിയാണെന്നും
കെപിസിസി വർക്കിങ് പ്രസിഡന്റ് എ.പി.അനിൽകുമാർ എംഎൽഎ പറഞ്ഞു. കെപിസിസി ഇൻഡസ്ട്രീസ് സെൽ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ചുമതലയേൽക്കൽ ചടങ്ങും കൺവൻഷനും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ കാർഷിക മേഖലയും വ്യവസായ മേഖലയും തകർച്ചയിലാണ്. ഉൽപാദനം എല്ലാ മേഖലയിലും കുറഞ്ഞു വരികയാണ്. വ്യവസായികളെ സംരക്ഷിക്കേണ്ട എൽഡിഎഫ് സർക്കാർ കണക്കുകളിൽ വികസനം പെരുപ്പിച്ച് കാണിക്കുകയാണെന്നും പരമ്പരാഗത വ്യവസായങ്ങൾ ഉൾപ്പെടെ തകർച്ചയുടെ വക്കിലാണെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ ചെയർമാൻ നിസാർ പുനത്തിൽ അധ്യക്ഷത വഹിച്ചു.
മാതൃഭൂമി ചെയർമാൻ പി.വി.ചന്ദ്രൻ, കെഎംസിടി ചെയർമാൻ ഡോ.കെ.മൊയ്തു എന്നിവരെ ആദരിച്ചു. ഡോ കെ.മൊയ്തുവിനു വേണ്ടി കെഎംസിടി സിഇഒ ഡോ.റമീസ് ഏറ്റുവാങ്ങി.
കെപിസിസി ജന. സെക്രട്ടറി പി.എം.നിയാസ്, കെപിസിസി രാഷ്ട്രീയ കാര്യ സമിതിയംഗം എൻ.സുബ്രഹ്മണ്യൻ,
ഇൻഡസ്ട്രീസ് സെൽ സംസ്ഥാന ചെയർമാൻ കിഷോർ ബാബു, യൂത്ത് കോൺഗ്രസ് സംസ്ഥാന വർക്കിങ് പ്രസിഡന്റ് ബിനു ചുള്ളിയിൽ, ദേശീയ സെക്രട്ടറി കെ.എം.അഭിജിത്ത്, സത്യൻ കടിയങ്ങാട്, കെ.രാമചന്ദ്രൻ, പി.രാജേഷ് കുമാർ, ഗൗരി പുതിയോത്ത്, ബാബു കരിപ്പാല, സി.സജീവ് കുമാർ, കെ.എം.രവി എന്നിവർ പ്രസംഗിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ച ഇൻഡസ്ട്രിയൽ സെൽ ഭാരവാഹികൾക്ക് സ്വീകരണം നൽകി.

Post a Comment
0 Comments