ജയിലിൽ വമ്പൻ കൂലി വർധന
തിരുവനന്തപുരം : ജയിൽ പുള്ളികളുടെ കൂലിയിൽ വമ്പൻ വർധന. സ്‌കിൽഡ് ജോലികൾക്ക്
620 രൂപയും സെമി സ്‌കിൽഡ് ജോലികൾക്ക് 560 രൂപയും അൺ സ്‌കിൽഡ് ജോലികൾക്ക് 530 രൂപയും ലഭിക്കും. 7 വർഷത്തിനു ശേഷമാണ് ജയിൽ അന്തേവാസികളുടെ വേതനം വർധിപ്പിക്കുന്നത്. കൂലി വർധന ആവശ്യപ്പെട്ട് ജയിൽ മേധാവി നൽകിയ ശുപാർശ സർക്കാർ അംഗീകരിച്ചു. നിലവിൽ ജയിലിലെ കൂലി 63 രൂപ മുതൽ 230 വരെ ആയിരുന്നു. വിവിധ കേസുകളിൽ കോടതി തടവിനു ശിക്ഷിച്ചവർക്കാണ് ജയിലിൽ ജോലി ലഭിക്കുക. ശിക്ഷാ കാലാവധി കഴിഞ്ഞ ശേഷം സമൂഹത്തിൽ മാന്യമായി ജീവിക്കാനുള്ള സമ്പാദ്യം ഉറപ്പാക്കുന്നതിന് വർധന വേണമെന്നായിരുന്നു ശുപാർശ. സംസ്‌ഥാനത്തെ ജയിലുകളിൽ ആറ് തരത്തിലാണ് വേതനം കണക്കാക്കുന്നത്. നിരവധി സംസ്‌ഥാനങ്ങളിൽ ഇതിനകം വേതനം പരിഷ്‌കരിച്ചിട്ടുണ്ട്.

Post a Comment
0 Comments