ഷിംജിത റിമാൻഡിൽ
തുടർന്ന് കുടുംബം നൽകിയ പരാതിയിലാണ് ഷിംജിതക്കെതിരെ മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തത്. കേസെടുത്തു യുവതി ഒളിവിൽ പോയിരുന്നു. ഇന്ന് വടകരയിലെ ബന്ധുവീട്ടിൽ വച്ചാണ് യുവതി അറസ്റ്റ് ചെയ്തത്.
ബസിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് സമൂഹമാധ്യമങ്ങളിലൂടെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിനെത്തുടർന്ന് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ പ്രതി ഷിംജിതക്ക് എതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.
അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കൊയിലാണ്ടിയിലെ ആശുപത്രിയിൽ വൈദ്യപരിശോധന നടത്തി.
യുവാവിന്റെ മരണത്തിന് പിന്നാലെ ഒളിവിൽ പോയ ഷിംജിത മുൻകൂർ ജാമ്യത്തിനായി ശ്രമിച്ചിരുന്നെങ്കിലും അതിന് മുൻപ് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ആത്മഹത്യാ പ്രേരണാ കുറ്റം ഉൾപ്പെടെയുള്ള കർശന വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍