Responsive Ad

അരങ്ങിനെ വിസ്മയിപ്പിച്ച് പ്രഭാകരൻ പുന്നശ്ശേരിയുടെ സപ്തതി ആഘോഷം

നരിക്കുനി : എണ്ണിയാൽ ഒടുങ്ങാത്ത വേദികളിൽ തുള്ളലിന്റെ പ്രഭ ചൊരിഞ്ഞ പ്രഭാകരൻ പുന്നശ്ശേരി കഥകളി യിലൂടെ അരങ്ങിനെ വിസ്മ‌യിപ്പിച്ച് സപ്‌തതി ആഘോഷിച്ചു. 
കല്യാണ സൗഗന്ധികത്തിലെ ഹനുമാൻ്റെ വേഷം പകർന്നാടിയാണ്  പ്രഭാകരൻ പുന്നശ്ശേരി സപ്തതി ആഘോഷം വേറിട്ടതാക്കിയത്. 
പുന്നശ്ശേരി തവനൂർ വിഷ് ക്ഷേത്രത്തിലാണ് ഈ വേറിട്ട കഥകളി അരങ്ങേറിയത്‌. കഥകളിയിലെ വെള്ളത്താടി വിഭാഗത്തിലെ ഗൗരവമേറിയ അഭിനയ രൂപമായ ആഞ്ജനേയനെ അഭിനയിച്ച് പ്രതിഫലിപ്പിക്കുക ശ്രമകരമായ കലാ ദൗത്യമാണ്. പ്രായം കൂടിയവർ സാധാരണ ഈ ഭാരിച്ച വേഷം അഭിനയിച്ച് പ്രതിഫലിപ്പിക്കാറില്ല. ഭാര്യ പാഞ്ചാലിയുടെ ഇംഗിതം സാധ്യമാക്കാൻ ഇറങ്ങിത്തിരിച്ച ഭീമന്റെ ഗർവ് ജ്യേഷ്ഠ സഹോദരനായ ഹനുമാൻ മാറ്റിയെടുക്കുന്നതായിരുന്നു കഥകളിയുടെ ഇതിവൃത്തം. കദളീവനത്തിലെ കലഹവും തുടർ സംഭവങ്ങളും കഥകളിയായി ദൃശ്യവൽക്കരിച്ചപ്പോൾ കാണികൾ വിസ്‌മയിച്ച് ആസ്വദിച്ചു. 
ഹനുമാനായ പ്രഭാകരൻ പുന്നശ്ശേരിക്കൊപ്പം ഭീമനായി പ്രദീപ് കോട്ടക്കൽ അരങ്ങിലെത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍